യോഗ്യത ഏഴാം ക്ലാസ്. കണ്ടിൻജന്റ് വർക്കർ ജോലി നേടാം ഇന്റർവ്യൂ ഓഗസ്റ്റ് 23ന് , ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

 കേരള സർക്കാരിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകളിൽ ആണ് നിയമനം . തസ്തിക, യോഗ്യത , നിയമനരീതി , തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു


കണ്ടിൻജന്റ് വർക്കർ അഭിമുഖം 23ന്
തിരുവനന്തപുരം ജില്ലയിൽ കൊതുക്ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 23 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിലാണ് അഭിമുഖം നടക്കുന്നത്.പരമാവധി 30 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ ശമ്പള നിരക്കിലാണ് നിയമനം. യോഗ്യത ഏഴാം ക്ലാസ്. വയസ് 18നും 45നും ഇടയിൽ.

തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും കണ്ടിൻജന്റ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും.താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല.

  ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം
കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696. 

തൊഴിൽ വാർത്ത വാട്സാപ്പ് ചാനൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !