കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്‌ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. തുക താത്കാലിക സേവനകാലയളവിൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി നിലനിർത്തും. കെഎസ്ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.
യോഗ്യതകൾ :
- ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്‌ഥമാക്കുകയും
- അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
- മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം
- പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 24മുതൽ 55 വയസ്സ് വരെ
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ സൂഷ്‌മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിയ്‌ക്കേണ്ടതാണ് :
1. അപേക്ഷിക്കുന്നവർ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ കമ്മിറ്റി നടത്തുന്ന എഴുത്തു പരീക്ഷ പാസ്സായിരിക്കണം.
2. എഴുത്തു പരീക്ഷയിൽ പാസ്സായവർ സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം.
3.മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ടി ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതാണ്. പ്രസ്‌തുത റാങ്ക് ലിസ്‌റ്റിൻ്റെ കാലാവധി റാങ്ക് ലിസ്‌റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിയ്ക്കും
ശമ്പളം :
8 മണിയ്ക്കൂർ ഡ്യൂട്ടിക്ക് 715/- രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിയ്ക്കൂറിന് 130/- രൂപ അധിക സമയ അലവൻസായി നൽകും അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെൻ്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെൻ്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്.
അപേക്ഷ
വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 10-ന് വൈകീട്ട് അഞ്ച്, വിവരങ്ങൾക്ക്: www.cmd.kerala.gov.in