വിവിധ തസ്തികളികളിൽ അവസരം . മേട്രൺ,ഫുൾ ടൈം സ്വീപ്പർ,ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് , ട്രേഡ്‌സ്‌മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എൻജിൻ ലാബ്), ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡൻ്റ്/ വാച്ച്‌മാൻ യോഗ്യത : ഏഴാം ക്ലാസ് , പത്താം ക്ലാസ് ,പ്ലസ് ടു


 മേട്രൺ

എറണാകുളം ഗവ. മഹിളാ മന്ദിരത്തിലെ സ്ഥിരനിയമനത്തിലുള്ള മേട്രൺ അവധിയിൽ പ്രവേശിക്കുമ്പോഴും പ്രതിവാര ഓഫിനും ഉണ്ടാകുന്ന ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 45 വയസ് വരെ പ്രായപരിധിയിലുള്ള സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, സ്‌കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് സഹിതം സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, പൂണിത്തുറ പി.ഒ., ചമ്പക്കര - 682038 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 19 വൈകിട്ട് അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: 0484 2303664, 9495353572.


ഫുൾ ടൈം സ്വീപ്പർ 

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ ആലുവ കീഴ്‌മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലേക്ക് ഫുൾ ടൈം സ്വീപ്പറായി താത്കാലികമായി ജോലി ചെയ്യുതിന് ആളെ ആവശ്യമുണ്ട്. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കേണ്ടതും ജോലി ചെയ്യുതിന് ശാരീരിക ക്ഷമത ഉള്ളവരും ആയിരിക്കണം. സമീപ പ്രദേശത്തുള്ളവർക്കും പട്ടികജാതി വിഭാഗക്കാർക്കും മുൻഗണന.താത്പര്യമുള്ളവർ ജൂൺ 15 ന് രാവിലെ 11 ന് കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.വിശദവിവരങ്ങൾക്ക് ഫോൺ: 0484 2623673.


ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്റ് 

യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്റ് തസ്‌തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്‌തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്. യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്‌ഭവൻ, പി.എം.ജി.തിരുവനന്തപുരം - 695033. -E-mail keralayouthcommission@gmail.com


ട്രേഡ്‌സ്‌മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എൻജിൻ ലാബ്)

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ്‌സ്‌മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എൻജിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 11ന് രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.വിശദവിവരങ്ങൾക്ക്: www.cpt.ac.in.


ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡൻ്റ്/ വാച്ച്‌മാൻ

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡൻ്റ്/ വാച്ച്‌മാൻ എന്നീ തസ്‌കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 12 മുതൽ 16 വരെ http:/www.gecbh.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചവർ ജൂൺ 20 ന് രാവിലെ 10 ന് എഴുത്തു പരീക്ഷ / സ്‌കിൽ ടെസ്റ്റ്/ ഇന്റർവ്യൂ -ന് കോളജിൽ ഹാജരാകണം.


  പ്ലേസ്മെൻ്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻ്റർ ജൂൺ 22നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെൻ്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്‌ടു/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെൻ്റ് ഡ്രൈവ്. പ്ലേസ്മെൻ്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 21 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.


Join WhatsApp Channel - Click Here

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !