വിവിധ തസ്തികകളിൽ അവസരം , കേരത്തിലെ താത്കാലിക ഒഴിവുകളിൽ നിയമം , കോ-ഓര്‍ഡിനേറ്റര്‍,ഡയറി പ്രൊമോട്ടര്‍,വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍, അധ്യാപക, ഡയറി പ്രമോട്ടർ , റിസർച്ച് അസിസ്റ്റന്റ് നിയമനം, സ്റ്റാഫ് നഴ്സ്/ സ്ക്രബ് നഴ്സ് ഇന്റർവ്യൂ

 


  1.കോ-ഓര്‍ഡിനേറ്റര്‍ നിയമനം

 
ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. പി.എസ്.സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക. യോഗ്യത - മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്/ മെക്കട്രോണിക്‌സ് ബിരുദം, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി, മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11ന് രാവിലെ 10.30ന് ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2701491.

2.ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു


ക്ഷീരവികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ. .

ഡയറി പ്രൊമോട്ടര്‍ :- പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം),  വിദ്യാഭ്യാസ യോഗ്യത - എസ്എസ്എല്‍സി(ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.


വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍:-
വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത - എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍രായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്., നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25
സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം

അധ്യാപക നിയമനം


നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യു.ജി.സി റഗുലേഷന്‍ പ്രകാരം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള,  കോഴിക്കോട്  കോളേജ് വിദ്യാഭ്യാസ ഉപ വകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 11 വൈകീട്ട് നാലിനു മുമ്പായി  ഇമെയില്‍ (nilamburgovtcollege@gmail.com) വഴി സമര്‍പ്പിക്കണം.  ഫോണ്‍: 04931 260332.

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ  മാത്തമാറ്റിക്സ് വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂണ്‍ 11 ന് രാവിലെ പത്തു മണിക്ക് അഭിമുഖത്തിനായി കോളേജിൽ ഹാജരാവണം. വിശദ വിവരങ്ങൾക്ക് : gctanur.ac.in

കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡ് (മത്സ്യബോര്‍ഡ്) തിരുവനന്തപുരം മേഖലാകാര്യാലയ പരിധിയില്‍പ്പെട്ട കൊല്ലം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും. യോഗ്യത: ബിരുദം. ജില്ലയില്‍ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഫീല്‍ഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. പ്രായം- 20 നും 36 നും ഇടയില്‍.

   ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം matsyaboardkollam@gmail.com ലോ റീജിയണല്‍ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, കാന്തി, ജി.ജി.ആര്‍.എ-14, എ റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം - 695035 വിലാസത്തിലോ അയക്കണം. അവസാന തീയതി ജൂണ്‍ 13. ഫോണ്‍ 0471-2325483.

അധ്യാപക നിയമനം

വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി, അറബിക് (യു.പി), എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 12 ന് രാവിലെ 11 ന് സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ 9446645756


ഡയറി പ്രമോട്ടർ ഒഴിവ്


ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളുടേയും പരിധിയിൽ ഡയറി പ്രമോട്ടറായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ കൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 14 വൈകിട്ട് 3 ന് മുൻപായി  ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷകരുടെ അഭിമുഖം ജൂൺ 18 രാവിലെ 9.30ന്   ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25  മിൽക്ക് ഷെഡ്  വികസന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാം അഭിലഷണീയം. വനിതകളും ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവരുമായവർ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും.   അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച്  തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പു സഹിതം ജൂൺ 14 ന് ഉച്ചകഴിഞ്ഞ്  മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ  സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ  ലഭിക്കുന്നതാണ്.വിശദവിവരത്തിന് ഫോൺ: 0481-2562768

റിസർച്ച് അസിസ്റ്റന്റ് നിയമനം


ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി,എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ ജൂൺ 20 വൈകിട്ട് 5.00 മണിക്ക് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in.


ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്/ സ്ക്രബ്  നഴ്സ് താത്കാലിക നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്/ സ്ക്രബ്  നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.  യോഗ്യത- പ്ലസ് ടു സയൻസ്, ജനറൽ നഴ്സിങ് & മിഡ് വൈഫറി / ബി എസ് സി / എം എസ് സി നഴ്സിങ് ( കേരള പി എസ് സി അംഗീകരിച്ചത്) ,കാത്ത്  ലാബിൽ സ്ക്രബ് നഴ്സായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 ന് രാവിലെ 10 മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ  രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് ഹാജരാകണം

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !