സിഡിഎസ് വിജ്ഞാപനം: സേനകളിൽ 459 ഒഴിവ്. ഇപ്പോൾ അപേക്ഷിക്കാം

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കുള്ള നോൺ ടെക്ന‌ിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 459 ഒഴിവുണ്ട്. സെപ്റ്റംബർ ഒന്നിനാണു പരീക്ഷ ജൂൺ 4 വരെ ഓൺലൈനിൽ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു .



കോഴ്‌സ്, ഒഴിവുകൾ, പ്രായം, യോഗ്യത:

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ (100 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി) ഉള്ളവർക്കുള്ള 13 ഒഴിവ് ഉൾപ്പെടെ). അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം 2001 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത് യോഗ്യത: ബിരുദം


നേവൽ അക്കാദമി, ഏഴിമല: എക്‌സിക്യൂട്ടീവ് ജനറൽ സർവീസ്/ ഹൈഡ്രോ (32 ഒഴിവ് നേവൽ വിങ്ങിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ) അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത:എൻജിനീയറിങ് ബിരുദം.


എയർ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്: (എഫ് (പി) കോഴ്സ്- പ്രിഫ്ലയിങ് (32 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിങ്) ഉള്ളവർക്കുള്ള 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20-24 (2001 ജൂലൈ രണ്ടിനു മുൻപും 2005 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

ഈ മൂന്നു കോഴ്സു‌കളും 2025 ജൂലൈയിൽ തുടങ്ങും.

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ- പുരുഷൻമാർക്കുള്ള എസ്‌എസ്‌സി കോഴ്‌സ് (276 ഒഴിവ്) അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം 2000 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത ബിരുദം

ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ- സ്ത്രീകൾക്കുള്ള എസ്.എസ്‌സി നോൺ ടെക്നിക്കൽ കോഴ്‌സ് (19 ഒഴിവ്)

അവിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. 2000 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട് സർവീസ് കമ്മിഷനിലേക്കു മാത്രമേ സ്ത്രീകളെ പരിഗണിക്കു. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ 2025 ജൂലൈ ഒന്നിനു മുൻപും എയർ ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 മേയ് 13 നു മുൻപും ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 ഒക്ടോബർ ഒന്നിനു മുൻപും യോഗ്യതാരേഖ സമർപ്പിക്കണം.

എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്

അപേക്ഷാഫീസ് 200 രൂപ എസ്ബിഐ ശാഖയിലൂടെയോ ഓൺലൈനായോ ഫീസ് അടയ്ക്കാം സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. 


UPSC CDS II തിരഞ്ഞെടുക്കൽ പ്രക്രിയ

  • ഘട്ടം 1: എഴുത്ത് പരീക്ഷ.
  • ഘട്ടം 2: അഭിമുഖം.
  • ഘട്ടം 3: പ്രമാണ പരിശോധന.
  • ഘട്ടം 4: മെഡിക്കൽ പരിശോധന

പ്രധാനപ്പെട്ട തീയതികൾ ;
  • UPSC CDS അറിയിപ്പ് റിലീസ് തീയതി: 15 മെയ് 2024
  • UPSC CDS രജിസ്ട്രേഷൻ ആരംഭ തീയതി :15 മെയ് 2024
  • UPSC CDS രജിസ്ട്രേഷൻ അവസാന തീയതി :04 ജൂൺ 2024
  • UPSC CDS പരീക്ഷാ ഫീസ് അവസാന തീയതി: 11 ജൂൺ 2024
  • UPSC CDS തിരുത്തൽ അവസാന തീയതി :05 ജൂൺ മുതൽ 11 ജൂൺ 2024 വരെ
  • UPSC CDS പരീക്ഷാ തീയതി: 01 സെപ്റ്റംബർ 2024
UPSC CDS റിക്രൂട്ട്‌മെൻ്റ് 2024 ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

UPSC CDS upsconline.nic.in UPSC CDS റിക്രൂട്ട്‌മെൻ്റ് രജിസ്‌ട്രേഷൻ ഫോം 2024 ആരംഭിച്ചു. UPSC CDS ഓൺലൈൻ അപേക്ഷാ ഫോറം 2024 ഓൺലൈനായി അപേക്ഷിക്കുന്നതിന് അപേക്ഷകർ ഈ ഘട്ടങ്ങൾ പാലിക്കണം.

  • UPSC CDS അറിയിപ്പ് 2024 PDF-ൽ നിന്ന് യോഗ്യതാ മാനദണ്ഡം പരിശോധിക്കുക.
  • താഴെ കൊടുത്തിരിക്കുന്ന Apply Online ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ upsconline.nic.in UPSC CDS ഓൺലൈൻ ഫോം 2024 ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • UPSC CDS രജിസ്ട്രേഷൻ ഫോം 2024 പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക .
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • അവസാനമായി അപേക്ഷാ ഫോം പ്രിൻ്റ് ചെയ്യുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !