കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് കമ്പനിയിലേക്ക് താൽക്കാലികമായി വനിതാ ഡ്രൈവർമാരെ കരാർ വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ള യോഗ്യത ഉള്ളവർക്ക് മെയ് 7 നു മുൻപായി അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു . വിജ്ഞാപനം പൂർണമായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 07.05.2023
ഉദ്യോഗാർത്ഥികൾക്ക് വേണ്ട അടിസ്ഥാന യോഗ്യത, പ്രായപരിധി, വേതനം, മുൻപരിചയം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : വനിതാ ഡ്രൈവർ
ഒഴിവുകൾ : നിർണ്ണയിച്ചിട്ടില്ല.
അടിസ്ഥാന യോഗ്യത : പത്താം തരം / തത്തുല്യ യോഗ്യത പരീക്ഷ പാസായിരിക്കണം
പ്രായ പരിധി - മോട്ടോർ വാഹന നിയമം 1988 പ്രകാരം HPV ലൈസൻസുള്ള ഉദ്യോഗാർത്ഥികൾക്ക് 35 വയസ്സും , LMV ലൈസൻസുള്ള ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സും ആയിരിക്കും ഉയർന്ന പ്രായപരിധി എന്നാൽ നിലവിൽ LMV ലൈസൻസ് ഉള്ളവരും ഹെവി വാഹന ലൈസെൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും , പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസിളവ് പരിഗണിക്കുന്നതാണ്.
ആരോഗ്യ സ്ഥിതി - പാസഞ്ചർ ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്നതിനു പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം
ജോലി സമയം : തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥിനികൾ രാവിലെ 5 മണിക്കും രാത്രി 10 മണിക്കും ഇടയിൽ ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം
ദിവസ വേതനം : ദിവസ വേതന വൃവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/ രൂപയും, അർഹമായ ഇൻസെന്റീവ്/അലവൻസുകൾ/ബാറ്റ എന്നിവ അധികമായി ലഭിക്കും. 8 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികമായി വരുന്ന ഓരോ മണിക്കൂറിനും 130/- രൂപ എന്ന നിരക്കിൽ അധിക സമയത്തിന് ആനുപാതികമായി വേതനം നൽകുന്നതാണ്.
നിബന്ധനകൾ
1. കെ എസ് ആർ ടി സി സ്വിഫ്റ്റ് - ൽ നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾ കാലാകാലങ്ങളിൽപരിഷ്കരിയ്ക്കുന്ന സേവന വേതന വൃവസ്ഥകളിൽ ജോലി നിർവ്വഹിക്കേണ്ടതാണ്.
2. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ കെ എസ് ആർ ടി സി സ്വിഫ്റ്റ് മായി 200/- രൂപയുടെ മുദ്രപ്രതത്തിൽ കരാർ ഒപ്പിടേണ്ടതും, അങ്ങനെ കരാറിൽ ഏർപ്പെടുന്ന ഉദ്യോഗാർത്ഥികൾ കരുതൽ നിക്ഷേപമായി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ പേരിൽ 30,000/- (മുപ്പതിനായിരം) രൂപ പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒടുക്കേണ്ടതുമാണ്.
3.തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ സെക്യൂരിറ്റി ഡിപ്പോസിറ്റിന് പുറമെ രണ്ട് വർഷക്കാലത്തേക്ക് 30,000/ (മുപ്പതിനായിരം) രൂപയുടെ ബോണ്ട് സമർപ്പിക്കേണ്ടതാണ്.
മറ്റുവ്യവസ്ഥകൾ വായിക്കാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 07.05.2023 - ന് വൈകുന്നേരം 5 മണിക്ക് മുൻപായി എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിട്ട് അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല. പ്രധാനപ്പെട്ട ലിങ്കുകൾ ചുവടെ ചേർക്കുന്നു
ഒദ്യോഗിക വിജ്ഞാപനത്തിനായി എവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയുക