കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ഡ്രൈവര്‍-കം-പ്യൂണ്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധികരിച്ചു . യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 25 . കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു .
തസ്തികയുടെ പേര് : ഡ്രൈവര്‍-കം-പ്യൂണ്‍
യോഗ്യതകള്‍
1) പത്താം ക്ലാസ്സ് പാസ്സായിരിക്കണം.
2) 3(മൂന്ന്) വര്‍ഷമായി നിലവിലുള്ള സാധുവായ എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
3) പ്രായപരിധി 21-40
പ്രവർത്തി പരിചയം : 3 വർഷത്തെ ഡ്രൈവിംഗ് പരിചയം
ശമ്പളം : സർക്കാർ നിചയിക്കുന്ന നിരക്കിൽ
പൊതു നിബന്ധന :-
1) ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
2) ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയില്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
3) മേല്‍ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഹിന്ദു മത വിഭാഗത്തില്‍പ്പെട്ടവരും ക്ഷേത്രാരാധനയില്‍ വിശ്വാസം ഉള്ളവരും ആയിരിക്കണം.
4) അപേക്ഷകര്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന പ്രൊഫോര്‍മയില്‍ 25.03.2023 ന് മുമ്പായി താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
സെക്രട്ടറി
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്
എം.ജി.റോഡ്, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍
തിരുവനന്തപുരം -695001