കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം) ഉടമസ്ഥത യിലുള്ള ദീര്‍ഘ ദൂര ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിനായിഡ്രൈവര്‍ കം കണ്ടക്ടർ തസ്തികയിലേക്ക് കരാര്‍ വൃവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് നിഷ്കര്‍ഷിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്യുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ സേവന വൃവസ്ഥകള്‍ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ ജീവനക്കാര്‍ക്കും അപേക്ഷസമര്‍പ്പിക്കാവുന്നതാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.
യോഗ്യതകളും പ്രവര്‍ത്തി പരിചയവും (നിര്‍ബന്ധം)
ഉദ്യോഗാര്‍ത്ഥി MVD Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടർ ലൈസന്‍സ് കരസ്ഥമാക്കുകയും വേണം. അംഗീകൃത ബോര്‍ഡ് /സ്ഥാപനത്തില്‍ നിന്ന് 10-ാ൦ ക്ലാസ് പാസായിരിക്കണം . മുപ്പതില്‍ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവര്‍ത്തി പരിചയം. പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നല്‍കിയതിന്റെ പകര്‍പ്പോ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമായ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളോ ഹാജരാക്കണം.
പ്രായം:
അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതിയില്‍ 21 മുതല്‍ 55 വയസ്സ് വരെ.
തിരഞ്ഞെടുപ്പ് :
അപേക്ഷകള്‍ സുഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതില്‍ ഉള്‍പെട്ടിട്ടുള്ളവര്‍ താഴെ പറയുന്ന പ്രക്രിയകള്‍ പൂര്‍ത്തീകരിയ്ക്കേതാണ് :
1. എഴുത്ത് പരീക്ഷ
2. അപേക്ഷിക്കുന്നവര്‍ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷന്‍
കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം.
3. ഇന്റര്‍വ്യൂ.
മേല്‍ പറഞ്ഞിട്ടുള്ള ടെസ്റ്റുകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ടി ലിസ്‌റ്റിന്റെ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നല്‍കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് മാത്രമായിരിയ്ക്കും
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തി 20/03/2023 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി https://kcmd.in/ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിയ്ക്കേ താണ്. ഓണ്‍ലൈന്‍ വഴി അല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.