ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ 2500 ഒഴിവുകളിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം.ഇന്ത്യൻ നേവിയിൽ ജോലി ആഗ്രഹിക്കുന്ന എല്ലാ യുവാക്കൾക്കും ഇതൊരു സുവർണാവസരമാണ് . 2022 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ആർട്ടിഫൈസർ അപ്രന്റിസ് (എ.എ.), സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ് (എസ്.എസ്.ആർ.) വിഭാഗത്തിലാണ് അവസരം. പരീശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് എ.എ. ക്ക് 20 വർഷവും എസ്.എസ്.ആറിന് 15 വർഷവുമാണ് സർവീസ്. മാർച്ച് 29 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 5.
ആർട്ടിഫൈസർ അപ്രന്റിസ്-500, സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്-2000. എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ആർട്ടിഫൈസർ അപ്രന്റിസ്: 60 ശതമാനം മാർക്കോടെ ഫിസിക്‌സും കണക്കും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്: ഫിസിക്‌സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
പ്രായം : 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലായ് 31-നും, രണ്ടു തീയതികളും ഉൾപ്പെടെ ഇടയിൽ ജനിച്ചവരായിരിക്കണം.
പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്തുപരീക്ഷയ്ക്കും ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിനും ക്ഷണിക്കും. പ്ലസ്ടുവിലെ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയത്തിന്റെ മാർക്കിലും കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലെ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലുമാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ്, ജനറൽനോളജ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. പ്ലസ്ടുതലത്തിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഒരു മണിക്കൂറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്.ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം. 5 സെ.മീ. വികാസം വേണം. ഇവയാണ് ശാരീരിക യോഗ്യതകൾ.
ടെസ്റ്റിൽ ഏഴുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്‌ക്വാട്ട്, 10 പുഷ് അപ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എഴുത്തുപരീക്ഷയിൽ പങ്കെടുക്കുന്നവർ സർക്കാർ/ഐ.സി.എം.ആർ. അംഗീകൃത ലാബുകളിൽനിന്നുള്ള 72 മണിക്കൂർ മുൻപ് ലഭിക്കുന്ന കോവിഡ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഫീസുൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക . അപേക്ഷക്കൊപ്പം ആവശ്യമായ എല്ലാരേഖകളും അപ്ലോഡ് ചെയ്യണം. കൂടാതെ നീല ബാക്ക്ഗ്രൗണ്ടിൽ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം. കോമൺസർവീസ് സെന്ററിൽനിന്ന് അപേക്ഷിക്കുന്നവർക്ക് 60 രൂപയും ജി.എസ്.ടി.യുമാണ് ഫീസ്.