സങ്കൽപ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാഭരണകൂടം, കേരള അക്കാദമി ഫോർ സ്കിൽസ് എക്‌സെല്ലെൻസ്, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവയുടെ സംയുക്തഭ്യമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലക്ഷ്യ മെഗാ ജോബ് ഫെയർ മാർച്ച് 19ന് നീരാമങ്കര എൻ. എസ്. എസ് കോളേജ് ഫോർ വിമനിൽ വെച്ച് നടത്തപ്പെടും . www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം. കൂടാതെ അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്.
48 ഓളം കമ്പനികളിലായി 3000 ത്തോളം ഒഴിവുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിലന്വേഷകർക്ക് സ്റ്റേറ്റ് ജോബ് പോർട്ടലിൽ ജോബ് ഫെയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്നലക്ഷ്യ മെഗാ ജോബ് ഫെയർ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ് , ഐ.ടി.ഐ, ഓട്ടോമൊബൈൽ പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം യോഗ്യതകൾക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീർഘകാല കോഴ്‌സുകൾ ചെയ്ത തൊഴിൽ അന്വേഷകർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സ്‌കിൽ കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075365424. ഇ-മെയ്ൽ- luminakase@gmail.com.
ഈ സുവർണ്ണാവസരം പാഴാക്കാതെ എത്രയും വേഗം രജിസ്റ്റർ ചെയ്യൂ , കൂട്ടുകാർക്കു വേണ്ടി ഷെയർ ചെയ്യാനും മറക്കല്ലേ