പോലിസ് കോൺസ്റ്റബിൾ , ഫയർമാൻ , ബീറ്റ് ഫോറസ്ററ് ഓഫീസർ മെയിൻ പരീക്ഷ തീയതി പ്രസിദ്ധികരിച്ചു



കോവിഡ് വ്യാപനംമൂലം കേരള പി എസ്  സി ഫെബ്രുവരി മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാർച്ച് മാസം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന  ഫയർമാൻ , ഫയർവുമൺ മെയിൻ പരീക്ഷ മാർച്ച് മാസം 18-ാം തീയതിയും   പോലീസ് കോൺസ്റ്റബിൾ ,സബ് ഇൻസ്‌പെക്ടർ തുടങ്ങി പരീക്ഷകൾ മാർച്ച് 20-ാം തിയതിയും ബീറ്റ് ഫോറസ്ററ് ഓഫീസർ മെയിൻ പരീക്ഷ മാർച്ച് 21-ാം തീയതിയും നടക്കും .2022 ഫെബ്രുവരി  മാസത്തില്‍ നിന്നും മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ച്‌ മാസം നടത്തറുവാന്‍ പി എസ് സി തീരുമാനിച്ചു . 2022 മാര്‍ച്ച്‌ മാസം 29-ാം തീയതിയിലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച്‌ മാസം  27-ാം തീയതി ഞായറാഴ്ചയിലേയ്ക്കും 30-ാം തീയതി രാവിലെ നടത്തുവാൻ  നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ 31-ാം തീയതി ഉച്ചയ്ക്കു ശേഷവും നടത്തുന്നതാണ്‌. പരീക്ഷ കലണ്ടർ ഉദ്യോഗാർത്ഥികൾക്ക്‌ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം 

പരീക്ഷ കലണ്ടർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !