അസിസ്റ്റന്റ് കമാന്റന്‍ഡ് ജനറല്‍ ഡ്യൂട്ടി, സിപിഎല്‍ ആന്‍ഡ് ടെക്നിക്കല്‍ എന്‍ട്രി (ഇലക്ട്രിക്കല്‍ ആന്റ് എന്‍ജിനീയറിങ്), കൊമേഴ്‌സ്യൽ പൈലറ്റ് സിപിഎൽ എസ്എസ്എലോ എന്‍ട്രി വിഭാഗങ്ങളിലാണ് നിയമനം. ഫെബ്രുവരി 16 മുതല്‍ അപേക്ഷിച്ചു തുടങ്ങാം.ഓദ്യോഗിക വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായിട്ടാണ് വേണം അപേക്ഷകൾ സമർപ്പിക്കേണ്ടത്
അപേക്ഷിക്കാനുള്ള യോഗ്യത:
ജനറല്‍ ഡ്യൂട്ടി ജിഡി / പൈലറ്റ്/ നാവിഗേറ്റര്‍ / വുമണ്‍ എസ്‌എസ്‌എ: - എല്ലാ സെമസ്റ്ററുകളിലും 60 ശതമാനം മാര്‍ക്കോടെ ബിരുദം. പത്ത് പ്ലസ്‌ടു ക്ലാസുകളില്‍ മാത്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം
ടെക്നിക്കല്‍ മെക്കാനിക്കല്‍ : നേവല്‍ ആര്‍ക്കിടെക്ച്ചര്‍/മെക്കാനിക്കല്‍/ മറൈന്‍ / ഓട്ടോമോട്ടിവ് / ഇന്‍ഡസ്ട്രിയല്‍ആന്‍ഡ് പ്രോഡക്ഷന്‍/ മെറ്റലര്‍ജി/ ഡിസൈന്‍ /എറോനോട്ടിക്കല്‍/ ഏറോസ്പെയ്സ് തുടങ്ങിയവയില്‍ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍
കുറയാതെയുള്ള എന്‍ജിനീയറിങ് ഡിഗ്രി.
കൊമേഴ്‌സ്യൽ പൈലറ്റ് സിപിഎൽ എസ്എസ്എ :- ഉദ്യോഗാർത്ഥികൾക്ക് ഫിസിക്‌സും മാത്തമാറ്റിക്‌സും വിഷയമായി പഠിച്ചു 12-ാം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യവും ഓരോ വിഷയത്തിലും കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം. ഡിപ്ലോമ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളും യോഗ്യരാണ്, അവർ അതിന്റെ പാഠ്യപദ്ധതിയിൽ ഫിസിക്സും മാത്തമാറ്റിക്സും ഉള്ള ഡിപ്ലോമയിൽ 55% മാർക്ക് നേടിയിരിക്കണം; അപേക്ഷ സമർപ്പിക്കുമ്പോൾ ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ ഇഷ്യൂ ചെയ്ത/സാധൂകരിച്ച നിലവിലെ വാണിജ്യ പൈലറ്റ് ലൈസൻസ് ഉണ്ടായിരിക്കണം
ടെക്നിക്കല്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ -:
ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്സ/ടെലികമ്മ്യുണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/ ഇല്ക്ട്രോണിക്സ ആന്‍ഡ്‌കമ്മ്യുണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ഇലക്ട്രോണിക്സ് തുടങ്ങിയവയില്‍ ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ എന്‍ജിനീയറിങ് ഡിഗ്രി.
ലോ എന്‍ട്രി: അംഗീകൃത സ്ഥാപനത്തില്‍നിന്നു നിയമബിരുദം.
പ്രായ പരിധി
- ജനറല്‍ ഡ്യൂട്ടി ജിഡി / പൈലറ്റ്/ നാവിഗേറ്റര്‍ / വുമണ്‍ എസ്‌എസ്‌എ - 01/07/1998 മുതൽ 30/06/2002 വരെ
- കൊമേഴ്‌സ്യൽ പൈലറ്റ് സിപിഎൽ എസ്എസ്എ - 01/07/1998 മുതൽ 30/06/2004 വരെ
- ടെക്നിക്കല്‍ മെക്കാനിക്കല്‍ : 01/07/1998 മുതൽ 30/06/2002 വരെ
- ടെക്നിക്കല്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/- 01/07/1998 മുതൽ 30/06/2002 വരെ
- ലോ എന്‍ട്രി:01/07/1993 മുതൽ 30/06/2002 വരെ
അപേക്ഷ ഫീസ്: Gen/OBC/EWS- 250 രൂപയാണ് എസ്.സി. എസ്.ടിവിഭാഗക്കാര്‍ക്ക് ഫീസില്ല. ഓൺലൈൻ മുഖേനെ ഫീസ് അടക്കണം
തെരെഞ്ഞെടുപ്പ് രീതി :
പ്രിലിമിനറി സെലക്ഷൻ (മെന്റൽ എബിലിറ്റി ടെസ്റ്റ്/ കോഗ്നിറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പിക്ചർ പെർസെപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ്), ഫൈനൽ സെലക്ഷൻ (സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്‌ക്, ഇന്റർവ്യൂ (പേഴ്സണാലിറ്റി ടെസ്റ്റ്) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 26. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം