നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഡിപ്ലോമ, ഗ്രാജ്വേറ്റ് അപ്രൻ്റീസ് തസ്‌തികയിലേക്കു അപേക്ഷ ഇപ്പോൾ സമർപ്പിക്കാം .
2019, 2020, 2021 എന്നീ വർഷങ്ങളിൽ യോഗ്യതാ പരീക്ഷ പാസായവർക്ക് നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അവസരം . ഗ്രാജ്വേറ്റ് അപ്രന്റീസ്- 250 ഒഴിവുകൾ, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്- 300 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ .ആകെ 550 ഒഴിവുകൾ ഉണ്ട് . ഫെബ്രുവരി 1 മുതൽ അപേക്ഷകൾ സമർപ്പിക്കാം .
നിശ്ചിത യോഗ്യതയുള്ളവർക്ക് എൻ.എൽ.സി യുടെ ഔഗ്യോഗിക വെബ്സൈറ്റായ nlcindia.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഒദ്യോഗിക വിജ്ഞാപനം കാണുക . അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10 .