യുപിഎസ്‍സി ഇഎസ്ഇ (എഞ്ചിനീയറിം​ഗ് സർവ്വീസസ് എക്സാമിനേഷൻ) അഡ്മിറ്റ്കാർഡ് പ്രസിദ്ധീകരിച്ചു

 


യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ, (UPSC) എഞ്ചിനീയറിം​ഗ് സർവ്വീസസ് എക്സാമിനേഷൻ പ്രിലിമിനറി പരീക്ഷയുടെ  (ESE Prelims Exam) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക് യുപിഎസ്‌സിയുടെ ഔദ്യോ​ഗിക വെബ്സൈററിൽ നിന്ന് അഡ്മിറ്റ് കാർ‌ഡ് ഡൗൺലോഡ് ചെയ്യാം . 2022 ഫെബ്രുവരി 22 നാണ് എഞ്ചിനീയറിം​ഗ് സർവ്വീസസ് എക്സാമിനേഷൻ പ്രിലിമിനറി പരീക്ഷ നടക്കുന്നത്.  പരീക്ഷ തീയതി വരെ വെബ്സൈറ്റിൽ‌ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് സാധിക്കും . എന്നാൽ അവസാന ദിവസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ ഉദ്യോ​ഗാർത്ഥികൾ ഉടൻ തന്നെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. 

രജിസ്ട്രേഷൻ ഐഡി, മറ്റ് ലോ​ഗിൻ‌ വിവരങ്ങൾ എന്നിവ ഉപയോ​ഗിക്കാം. യുപിഎസ്‍സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ upsc.gov.in. സന്ദർശിക്കുക. ഹോം പേജിൽ‌ ലേറ്റസ്റ്റ് എന്ന സെക്ഷന് താഴെ  e-Admit Card Engineering Services Preliminary Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാകും. രജിസ്ട്രേഷൻ ഐഡി അല്ലെങ്കിൽ റോൾ നമ്പർ എന്നിവ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യാം. തുടർന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരു ദിവസം രണ്ട് രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തുക. 500 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരിക്കണം. 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !