സബ്‌ ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ (ട്രെയിനി), ആംഡ്‌ പോലീസ്‌ സബ്‌ ഇൻസ്പെക്ടർ (ട്രെയിനി) ലിസ്റ്റ് പ്രസിദ്ധികരിക്കാൻ പി എസ് സി തീരുമാനിച്ചു



കേരള പി എസ് സി ഇന്ന് ചേർന്ന യോഗത്തിൽ പോലീസ്‌ വകുപ്പിൽ സബ്‌ ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ (ട്രെയിനി) (കാറ്റഗറി നമ്പർ 388,/2019, 389,/2019, 390 /2019).പോലീസ്‌ (ആംഡ്‌ പോലീസ്‌ ബറ്റാലിയൻ) വകുപ്പിൽ ആംഡ്‌ പോലീസ്‌ സബ്‌ ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 386/2019, 387/2019) പരീക്ഷകളുടെ അർഹതാപട്ടിക പ്രസിദ്ധികരിക്കാൻ തീരുമാനിച്ചു.  ഇന്നത്തെ യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു .

2022 ജനുവരി 31 ന്‌ ചേർന്ന കമ്മിഷൻ യോഗതീരുമാനം

അഭിമുഖം നടത്തും
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ (അഗത തന്ത്ര , വിധി ആയുർവേദ) - ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 159/2021).

കോളേജ്‌ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്‌സ് ) -നാലാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 415/2021).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ (ട്രാൻസ്ഫ്യൂഷൻ 
മെഡിസിൻ) (ബ്ലഡ്‌ ബാങ്ക) - ഒന്നാം എൻ.സി.എ. - എസ്‌.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 316/2021).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ (പീഡിയാട്രിക്‌
നെഫ്രോളജി (കാറ്റഗറി നമ്പർ 287/2021).

കൊല്ലം, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം
ജൂനിയർ ലാംഗ്വേജ്‌ ടീച്ചർ (അറബിക്‌) എൽ.പി.എസ്‌. - ഏഴാം എൻ.സി.എ.- പട്ടികജാതി, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 173/2020, 174/2020).

സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക്‌ നഴ്‌സ്‌ ഗ്രേഡ്‌ 2 (കാറ്റഗറി നമ്പർ 378,/2020).

തൃശൂർ ജില്ലയിൽ മണ്ണ്‌ പര്യവേക്ഷണ മണ്ണ്‌ സംരക്ഷണ വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 399/2020).

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ്‌ വർക്കർ ഒന്നാം എൻ.സി.എ. - എസ്‌.സി.സി.സി., ഒ.ബി.സി. (കാറ്റഗറി നമ്പർ 275/2019, 276/2019).

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

കോളേജ്‌ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ (സംസ്കൃതം) - സാഹിത്യ (കാറ്റഗറി നമ്പർ 281/2019).

മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ്‌ 2 (കാറ്റഗറി നമ്പർ 323/2020).

ഓൺലൈൻ പരീക്ഷ നടത്തും
പട്ടികവർഗ്ഗ വികസന വകുപ്പിൽ ട്രെയിനിങ്‌ ഓഫീസർ (കാറ്റഗറി നമ്പർ 191/2019).

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !