സെറ്റ് (State Eligibility Test) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 20.30 ശതമാനം വിജയം

സെറ്റ് ജനുവരി 2022 പരീക്ഷ ഫലം പ്രഖ്യാപിച്ചു.ജനുവരി 9ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലമാണ് പ്രസിദ്ധികരിച്ചത്.  http://prd.kerala.gov.in,  http://lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. 19,347 പേർ പരീക്ഷ എഴുതിയതിൽ 3,928 പേർ വിജയിച്ചു. വിജയശതമാനം 20.30 ആണ്. വിജയിച്ചവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി അപേക്ഷ എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ പകർപ്പുകൾ സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് ഡയറക്ടർ, എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ അയക്കണം. സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതമാണ് അയക്കേണ്ടത്.

മേയ് മാസം മുതലാണ് സെറ്റ് സർട്ടിഫിക്കറ്റുകളുടെ വിതരണം. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫെബ്രുവരി അഞ്ചുമുതൽ വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2560311, 312, 313, 314 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഒറിജിനൽ സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോറം, 05/02/2022 മുതൽ ഓൺലൈനിൽ ലഭ്യമാകും 

ഒറിജിനൽ സെറ്റ് സർട്ടിഫിക്കറ്റ് മെയ് - 2022 മുതൽ നൽകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !