നവോദയ വിദ്യാലയങ്ങളിൽ 1925 ഒഴിവുകൾ : അവസാനതീയതി ഫെബ്രുവരി 10

രാജ്യത്തെ നവോദയ വിദ്യാലയങ്ങളിലും വിവിധ ഓഫീസുകളിലുമുള്ള 1925 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നോയ്ഡയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കും ഭോപ്പാല്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, ജയ്പുര്‍, ലക്‌നോ, പാറ്റ്‌ന, പൂനെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകൾക്കും പുറമെ രാജ്യത്താകെയുള്ള 649 ജവഹര്‍ നവോദയ സ്കൂളുകളിലുമാണ് വിവിധ വിഭാഗങ്ങളിൽ നിയമനം നടത്തുന്നത്. http://navodaya.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 ആണ്. മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി)യുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.



നവോദയ വിദ്യാലയങ്ങളിൽ 1925 ഒഴിവുകൾ 

തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും 

  • അസിസ്റ്റന്റ് കമ്മീഷണർ- 7 ഒഴിവുകൾ
  • ഫീമെയിൽ സ്റ്റാഫ് നഴ്സ്- 82 ഒഴിവുകൾ
  • അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ- 10 ഒഴിവുകൾ
  • ഓഡിറ്റ് അസിസ്റ്റന്റ്- 11 ഒഴിവുകൾ
  • ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ- 4 ഒഴിവുകൾ
  • ജൂനിയർ എഞ്ചിനീയർ- 1 ഒഴിവ്
  • സ്റ്റെനോഗ്രാഫർ- 22 ഒഴിവുകൾ
  • കംപ്യൂട്ടർ ഓപ്പറേറ്റർ- 4 ഒഴിവുകൾ
  • കാറ്ററിംഗ് അസിസ്റ്റന്റ്- 87 ഒഴിവുകൾ
  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 630 ഒഴിവുകൾ
  • ഇലക്ട്രീഷ്യൻ കം പ്ലംബർ- 273 ഒഴിവുകൾ
  • ലാബ് അറ്റൻഡന്റ്- 142 ഒഴിവുകൾ
  • മെസ് ഹെൽപ്പർ- 629 ഒഴിവുകൾ
  • മൾട്ടി ടാസ്കിംഗ് സ്റ്റാഫ്- 23 ഒഴിവുകൾ

എന്നിങ്ങനെ ആകെ 1925 ഒഴിവുകളുണ്ട്.

തസ്തിക,യോഗ്യത, പ്രായപരിധി:

മെസ് ഹെൽപർ (ഗ്രൂപ്പ് സി) : പത്താം ക്ലാസ് ജയം, ഗവൺമെന്റ് റസിഡൻഷ്യൽ സ്ഥാപനം/സ്കൂളുകളിൽ 10 വർഷ പരിചയം, എൻവിഎസ് നിർദേശിക്കുന്ന സ്കിൽ ടെസ്റ്റ് ജയം,

പ്രായപരിധി:18– 30. 

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്–ജെഎൻവി കേഡർ (ഗ്രൂപ്പ് സി) : 50% മാർക്കോടെ സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം  അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം.

പ്രായപരിധി:18–27. 

ഇലക്ട്രീഷ്യൻ കം പ്ലംബർ (ഗ്രൂപ്പ് സി) : പത്താം ക്ലാസ് ജയവും ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ/പ്ലംബിങ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യവും, ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷനിലും അപ്ലയൻസസ് മെയിന്റനൻസിലും 2 വർഷം ജോലിപരിചയം

പ്രായപരിധി: 18–30. 

ലാബ് അറ്റൻഡന്റ് (ഗ്രൂപ്പ് സി): പത്താം ക്ലാസ് ജയവും ലബോറട്ടറി ടെക്നിക് സർട്ടിഫിക്കറ്റ്/ഡിപ്ലോമയും അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്

പ്രായപരിധി:18– 30. 

കേറ്ററിങ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) : പത്താം ക്ലാസ് ജയവും കേറ്ററിങ്ങിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി ജയവും കേറ്ററിങ്ങിൽ ഒരു വർഷ പരിചയവും അല്ലെങ്കിൽ സീനിയർ സെക്കൻഡറി ജയം/തത്തുല്യവും കേറ്ററിങ്ങിൽ ഒരു വർഷ ഡിപ്ലോമ/തത്തുല്യ യോഗ്യതയും പ്രമുഖ സ്ഥാപനം/ഹോട്ടലിൽനിന്നുള്ള 3 വർഷത്തെ കേറ്ററിങ് പരിചയവും. വിമുക്തഭടൻമാർക്കു കേറ്ററിങ് ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് (10 വർഷം സർവീസുണ്ടായിരിക്കണം) വേണം. 

പ്രായപരിധി:35 വരെ. 

ഫീമെയിൽ സ്റ്റാഫ് നഴ്സ് (ഗ്രൂപ്പ് ബി) : പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യവും നഴ്സിങ്ങിൽ ഗ്രേഡ് എ (3 വർഷ) ഡിപ്ലോമ/സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 2 വർഷം ജോലിപരിചയം

പ്രായപരിധി: 35 വരെ. 

മൾട്ടിടാസ്കിങ് സ്റ്റാഫ് (ഗ്രൂപ്പ് സി): പത്താം ക്ലാസ് ജയം

പ്രായപരിധി:18– 30.

സ്റ്റെനോഗ്രഫർ (ഗ്രൂപ്പ് സി) : പ്ലസ് ടു, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കും ഷോർട് ഹാൻഡ് മിനിറ്റിൽ 80 വാക്കും വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 30 വാക്കും ഷോർട് ഹാൻഡ് മിനിറ്റിൽ 60 വാക്കും വേഗം.

പ്രായപരിധി:18– 27.

ഓഡിറ്റ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) : ബികോം, സർക്കാർ/അർധ സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വർക്കുകളിൽ 3 വർഷം ജോലിപരിചയം.

പ്രായപരിധി:18–30.

അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ (ഗ്രൂപ്പ് സി) : ബിരുദവും കംപ്യൂട്ടർ ഓപ്പറേഷൻ പ്രാവീണ്യവും, 3 വർഷം ജോലിപരിചയം

പ്രായപരിധി: 18– 30. 

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്–എച്ച്ക്യു/ആർഒ കേഡർ (ഗ്രൂപ്പ് സി) :  50% മാർക്കോടെ സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം

പ്രായപരിധി: 18– 27. 

അസിസ്റ്റന്റ് കമ്മിഷണർ (ഗ്രൂപ്പ് എ) : ഹ്യുമാനിറ്റീസ്/സയൻസ്/കൊമേഴ്സ് മാസ്റ്റർ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയവും.

പ്രായപരിധി: 45 വരെ. 

ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ (ഗ്രൂപ്പ് ബി) : ഇംഗ്ലിഷ്/ഹിന്ദിയിൽ മാസ്റ്റർ ബിരുദം. ഇംഗ്ലിഷിലാണ് മാസ്റ്റർ ബിരുദമെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം (തിരിച്ചും). അല്ലെങ്കിൽ ഇംഗ്ലിഷ്, ഹിന്ദി എന്നിവ വിഷയങ്ങളായി ഏതെങ്കിലും ബിരുദവും ട്രാൻസ്‌ലേഷൻ ഡിപ്ലോമയും (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും). കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ 2 വർഷം പരിചയം വേണം. 

പ്രായപരിധി:18– 30. 

അസിസ്റ്റന്റ് കമ്മിഷണർ–അഡ്മിനിസ്ട്രേഷൻ (ഗ്രൂപ്പ് എ) : ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയവും.

പ്രായപരിധി: 45 വരെ. 

കംപ്യൂട്ടർ ഓപ്പറേറ്റർ (ഗ്രൂപ്പ് സി) : ബിരുദവും ഒരു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമയും (വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി പരിജ്ഞാനം വേണം)

പ്രായപരിധി:18–30.

ജൂനിയർ എൻജിനീയർ–സിവിൽ (ഗ്രൂപ്പ് സി) : സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് 3 വർഷ ഡിപ്ലോമയും കേന്ദ്ര/സംസ്‌ഥാന സർക്കാർ, സ്വയംഭരണ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളിലെ കെട്ടിടനിർമാണത്തിൽ 3 വർഷം ജോലിപരിചയവും. 

പ്രായപരിധി:18–27. 

പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്. 

അപേക്ഷ ഫീസ് :

  • അസിസ്റ്റന്റ് കമ്മീഷണർ,അസിസ്റ്റന്റ് കമ്മീഷണർ(അഡ്മിൻ )-1500 രൂപ 
  • ഫീമെയിൽ സ്റ്റാഫ് നഴ്സ്- 1200 രൂപ 
  • അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ,ഓഡിറ്റ് അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,ജൂനിയർ എഞ്ചിനീയർ,സ്റ്റെനോഗ്രാഫർ,കംപ്യൂട്ടർ ഓപ്പറേറ്റർ,കാറ്ററിംഗ് അസിസ്റ്റന്റ്,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,ഇലക്ട്രീഷ്യൻ കം പ്ലംബർ- 1000 രൂപ 
  • മെസ് ഹെൽപ്പർ,ലാബ് അറ്റൻഡന്റ്മ,ൾട്ടി ടാസ്കിംഗ് സ്റ്റാഫ്- 750 രൂപ 
SC/ST/PH വിഭാഗക്കാരെ ഫീസ് അടക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !