ആർമി പബ്ലിക്ക് സ്കൂളുകളിൽ അധ്യാപക തസ്തികകളിൽ അവസരം. 136 സ്‌കൂളുകളിലായിട്ടാണ് ഒഴിവ്.കേരളത്തിലും ഒഴിവുകൾ ഉണ്ട് . കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ .പോസ്റ്റ് ഗ്രാജേറ്റ് ടിച്ചർ, പ്രൈമറി ടിച്ചർ എന്നി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പോസ്റ്റ് ഗ്രാജേറ്റ് ടിച്ചർ : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാർക്കുമുണ്ടായിരിക്കണം.
പ്രൈമറി സ്‌കൂൾ ടിച്ചർ : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 19, 20 തീയതികളിലാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 385 രൂപയാണ് പ്രവേശന ഫീസ്. യോഗ്യത, പ്രായം തുടങ്ങി വിവരങ്ങൾക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ക്ലിക്ക് ചെയ്യൂ
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ