കേരളത്തിലെ ജോലി ഒഴിവുകൾ || കേരളത്തിലെ ജോലി ഒഴിവുകൾ ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ


 സിനിമാ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ജൂണിൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 2025 ഗസറ്റ് വിജ്ഞാപനപ്രകാരം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി https://samraksha.ceikerala.gov.in ലൂടെ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ജൂൺ 15 വൈകിട്ട് 5 വരെ ലഭ്യമായിരിക്കും. സംശയനിവാരണത്തിന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെയോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടേയോ കാര്യാലയവുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾ www.dei.kerala.gov.in ൽ.

ക്കോളജിസ്റ്റ് അഭിമുഖം
കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം. ആർട്സ് & സയൻസ് കോളേജിൽ ജീവനി : സെന്റർ ഫോർ വെൽബീയിംഗ് പദ്ധതി നടപ്പിലാക്കുന്നതിന് കോളേജ് സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട്' തസ്തികയിൽ 20000 രൂപ നിരക്കിൽ 2027 മാർച്ച് 31 വരെ താല്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (റെഗുലർ) നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മെയ് 26 രാവിലെ 10 ന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി പ്രവർത്തി പരിചയം അഭിലഷണീയം.

വിമുക്ത ഭടന്മാര്‍ക്ക് അവസരം
എഫ്.എ.സി.റ്റി. യില്‍ വിമുക്ത ഭടന്മാര്‍ക്ക് വിവിധ തസ്തികകളില്‍ കരാര്‍  അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും  www.fact.co.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം.  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 21. കൂടുതൽ വിവരങ്ങൾക്ക്  
ഫോണ്‍: 04862 222904

ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്
പാറേമാവിലുള്ള ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ (അനക്സ്) വിവിധ  തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക്,കുക്ക്, ഫുൾടൈം സ്വീപ്പർ, സെക്യൂരിറ്റി,ഫീമെയിൽ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റൻ്റ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. യോഗ്യത ക്ലർക്ക്:  പ്ലസ്ടു, കംമ്പ്യൂട്ടർ പരിചയം, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യം, പ്രവർത്തി പരിചയം, കുക്ക് (സ്ത്രീ):പ്രായപരിധി 60 വയസ് കവിയരുത്, പ്രവർത്തി പരിചയം, ഫുൾടൈം സ്വീപ്പർ- 2 (സ്ത്രീകൾ):പ്രായപരിധി 60 വയസ് കവിയരുത്, പ്രവർത്തി പരിചയം, സെക്യൂരിറ്റി (പുരുഷൻ):പ്രായപരിധി 60 വയസ് കവിയരുത്,   പ്രവർത്തി പരിചയം, ഫീമെയിൽ തെറാപ്പിസ്റ്റ്:ഗവ.അംഗീകൃത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും, പഞ്ചകർമ്മ അസിസ്റ്റൻ്റ് (സ്ത്രീ):യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം. യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 25 ന് വൈകുന്നേരം 5 മണിക്ക് മുൻപായി നിശ്ചിത മാതൃകയിലുള്ള  അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തി പരിചയം, വിലാസം  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) പാറേമാവിലെ ഓഫീസിൽ അപേക്ഷ നൽകണം. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. മെയ് 29 ന് രാവിലെ 10 മണിക്ക്   സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം അഭിമുഖത്തിന്  ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232420, 9446370958 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ ഒഴിവ്

ഇടുക്കി ഐ.റ്റി.ഡി പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള ഇടുക്കി,കട്ടപ്പന,പൂമാല,പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുളള ഹോസ്റ്റലുകളിലേയ്ക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ തസ്തികകളിലേയ്ക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുളളവരും 22 നും 45 നും ഇടയില്‍ പ്രായമുളളവരും ബി.എഡ് ബിരുദധാരിയുമായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസിച്ച് സേവനം ചെയ്യുന്നതിന് തല്‍പ്പരരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവരുമായിരിക്കണം. താല്‍പര്യമുളളവര്‍ ബയോഡേറ്റ,ജാതി,വരുമാനം,വിദ്യാഭ്യാസയോഗ്യത,പരിചയ സമ്പന്നത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവയുമായി ജൂണ്‍ 3 ന് രാവിലെ 10.30 ന് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രൊജക്റ്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862222399

വനിതാ കുക്കിനെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ പ്രീ-മെട്രിക് ഹോസ്റ്റലില്‍ (പെൺകുട്ടികൾ) 2026-27 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വനിതാ കുക്കിനെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.
നിലവിലുള്ള സ്ഥിരം കുക്ക് വീക്കിലി ഓഫ്, മറ്റ് അവധി എടുക്കുന്ന ദിവസങ്ങളിലേക്കാണ് നിയമനം.
 പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കെ.ജി.സി.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ള 18-36 വയസ്സ് പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് വയസ്സിളവ് ബാധകം).  ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മേയ് 23-ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കേണ്ടതാണ്.
പ്രീ-മെട്രിക് ഹോസ്റ്റല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും നിയമനത്തിൽ മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9656450131, 7356861208, 9446503822.

സഖി വൺ സ്റ്റോപ്പ് സെൻ്റർ താത്ക്കാലിക നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിലേക്ക് സെന്റർ അഡ്മിനിസ്ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസലർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

സെൻ്റർ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി എന്നിവയാണ് യോഗ്യത. സർക്കാർ, സർക്കാരിതര പദ്ധതിയിൽ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും, കൗൺസലിംഗിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
സൈക്കോസോഷ്യൽ കൗൺസലർ തസ്തികയിലേക്ക് ജില്ലാ തലത്തിൽ സർക്കാർ/ സർക്കാരിതര ആരോഗ്യ പദ്ധതി അല്ലെങ്കിൽ പരിപാടികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സൈക്യാട്രി,  ന്യൂറോ സയൻസിൽ( ആരോഗ്യ മേഖലയിൽ പശ്ചാത്തലമുള്ള) പ്രൊഫഷണൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഇരു തസ്തികകളിലേക്കും നിശ്ചിത യോഗ്യതയുള്ള തൃശൂർ ജില്ലക്കാരായ സ്ത്രീകൾക്ക് മുൻഗണന ലഭിക്കും.
 ഉദ്യോഗാർത്ഥികൾ അപേക്ഷയും എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയും തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 29ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി വനിത സംരക്ഷണ ഓഫീസർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0487 2367100 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഹോം ഗാർഡ്സ് നിയമനം
ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായവരും ശാരീരിക ക്ഷമതയുള്ളവരും ആർമി, നേവി, എയർഫോഴ്സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.റ്റി.ബി.പി, എൻ.എസ്.ജി, എസ്.എസ്.ബി ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക, അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും റിട്ടയർ ചെയ്തവരുമായിരിക്കണം. 35നും 55നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ നൂറ് മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുക,  30 മിനിറ്റിനുള്ളിൽ മൂന്ന് കിലോമീറ്റർ
നടന്നെത്തുക എന്നീ ശാരീരിക ക്ഷമതാ ടെസ്റ്റുകളിൽ വിജയിക്കണം.

പോലീസ് കമ്മീഷണർ ചെയർമാനും സൈനിക വെൽഫയർ ഓഫീസർ മെമ്പറും ജില്ലാ ഫയർ ഓഫീസർ കൺവീനറുമായ കമ്മിറ്റിയാണ് ഹോം ഗാർഡ്സിനെ തെരെഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിഫോം വാങ്ങുന്നതിന് 3,000 രൂപയും 870 രൂപ ദിവസ വേതനവും ലഭിക്കും. യോഗ്യരായവർ ജൂൺ 15നകം ജില്ലാ ഫയർ ഓഫീസർക്ക് അപേക്ഷാഫോം സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 9497920183

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !