കേരള പോലീസിൽ അവസരം; പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ആവാം

കേരള സര്‍ക്കാരിന്റെ പോലീസ് വകുപ്പില്‍ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പോലീസ് ഇപ്പോള്‍ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ Police Constable Driver/ Woman Police Constable Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ പോസ്റ്റുകളിലായി മൊത്തം പ്രതീക്ഷിത  ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

കേരള സർക്കാരിന് കീഴിൽ പോലീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലെ ഒഴിവുകളിലേക്ക് പി.എസ്.സി ആണ് അപേക്ഷ ക്ഷണിച്ചത്. കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 1.

  • തസ്തിക: പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ.
  • കാറ്റഗറി നമ്പർ : 427/2024
  • ശമ്പളം: പ്രതിമാസം 31,000 രൂപ മുതൽ 66,000 രൂപ വരെയാണ് ശമ്പളം.
  • പ്രായപരിധി: കുറഞ്ഞ പ്രായപരിധി 20 വയസ്. ഉയർന്ന പ്രായപരിധി 28 വയസ്.
  • 02-01-1996 നും 01-01-2004 നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ.


യോഗ്യത

  •     ഹയർ സെക്കൻഡറി പരീക്ഷ (പ്ലസ് ടു)/ തത്തുല്യം പാസായിരിക്കണം.
  •     ഗിയർ ഉള്ള മോട്ടോർ സൈക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഹെവി പാസഞ്ചർ വെഹിക്കിൾ, ഹെവി ഗുഡ്‌സ് വെഹിക്കിൾ എന്നിവയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ബാഡ്ജും വേണം.

ശാരീരിക യോഗ്യതകൾ:

എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും താഴെ പറയുന്ന മിനിമം ശാരീരികക്ഷമതയുള്ളവരുമായിരിക്കണം മാനദണ്ഡങ്ങൾ

  • Height : Must not be less than 168 cm and 157 cm for male and female candidates respectively.
  • Chest : Must not be less than 81 cm round the chest with a minimum expansion of 5 cm. (For male candidates only)

കേരള പോലീസ് റിക്രൂട്ട്‌മെൻ്റ് സുപ്രധാന തീയതികൾ

കേരള പോലീസ് റിക്രൂട്ട്‌മെൻ്റിൻ്റെ പ്രധാന തീയതികൾ ഇവയാണ്: പ്രധാനപ്പെട്ട തീയതികൾ

  • കേരള പോലീസ് വിജ്ഞാപനം 2024 :    2023 ഡിസംബർ 29
  • രജിസ്ട്രേഷൻ ആരംഭം    :  2024 ജനുവരി 1
  • രജിസ്ട്രേഷൻ അവസാനിക്കുന്നത്     :  2024 ജനുവരി 31

കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ വിജ്ഞാപനം എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .

  •  Upload ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 – ന് ശേഷം എടുത്തതായിരിക്കണം . 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
  •  നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
  •  അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
  •  Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
  •  ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ് .
  •  കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
  •  അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല .
  •   ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy / print out എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘ My applications’ എന്ന Link- ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ് . അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്
  •  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ് .
  •   വിദ്യാഭ്യാസ യോഗ്യത , പരിചയം , ജാതി , വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും .

Official Notification _ Link

Apply Now_Link

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !