ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വിജ്ഞാപനമെത്തി. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2025 വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ 400 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷ നല്‍കുക.
തസ്തിക : യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍- നാഷണല്‍ ഡിഫന്‍സ് അക്കാദമി
ഒഴിവ് : ആകെ 406 ഒഴിവുകള്‍
Advt No: No.3/2025-NDA-I
നിലവില്‍ 400 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
ആര്‍മി = 208
നേവി = 42
എയര്‍ഫോഴ്‌സ് = ഫളൈയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) 18, ഗ്രൗണ്ട് ഡ്യൂട്ടീസ് (നോണ്‍-ടെക്) 10 ഒഴിവുകള്‍.
നേവല്‍ അക്കാദമി (10+2 കാഡറ്റ് എന്‍ട്രി) = 36
പ്രായപരിധി: ഉദ്യോഗാര്‍ഥികള്‍ 2006 ജൂലൈ 2നും 2009 ജൂലൈ 01നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത:
NDA വിഭാഗം: അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു വിജയിക്കണം.
എന്‍ഡിഎ (എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, ഇന്ത്യന്‍ നേവി അക്കാദമി 10+2 കാഡറ്റ് എന്‍ട്രി): അംഗീകൃത ബോര്‍ഡില്‍ നിന്ന് പ്ലസ്ടു. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം.
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,000 രൂപ മുതല്‍ 2,50,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ : യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക