ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC പോസ്റ്റുകളില്‍ ആയി മൊത്തം 11558 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്തംബര്‍ 14 മുതല്‍ 2024 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.
റ
െയില്‍വേയില്‍ NTPC നോട്ടിഫിക്കേഷന്‍ ഒഴിവുകളുടെ വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
സ്ഥാപനത്തിന്റെ പേര് : റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്
Recruitment Type : Direct Recruitment
Advt No :CEN 05/2024
തസ്തികയുടെ പേര് : ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ ഒഴിവുകള്‍
ഒഴിവുകളുടെ എണ്ണം : 11558
ജോലി സ്ഥലം : All Over India
ജോലിയുടെ ശമ്പളം : Rs.29.200 – 35,400/-
അപേക്ഷിക്കേണ്ട രീതി : ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി: 2024 സെപ്തംബര്‍ 14
അപേക്ഷിക്കേണ്ട അവസാന തിയതി: 2024 ഒക്ടോബര്‍ 31
ഔദ്യോഗിക വെബ്‌സൈറ്റ് : https://www.rrbchennai.gov.in/
റെയില്‍വേയില്‍ NTPC നോട്ടിഫിക്കേഷന്‍ ഒഴിവുകള്‍
ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ബിരുദാനന്തര ബിരുദ തസ്‌തികകളായ കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക് തുടങ്ങിയ തസ്തികകളിലായി മൊത്തം 11558 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻ ക്ലാർക്ക് RRB NTPC റിക്രൂട്ട്‌മെൻ്റ് 2024-ലേക്ക് പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ എണ്ണം മാത്രമാണ്.
NTPC Undergraduate Level Posts:
- Accounts Clerk cum Typist 361
- Comm. Cum Ticket Clerk 2022
- Jr. Clerk cum Typist 990
- Trains Clerk 72
NTPC Graduate Level Posts:
- Goods Train Manager 3144
- Station Master 994
- Chief Comm. cum Ticket Supervisor 1736
- Jr. Accounts Asstt. cum Typist 1507
- Sr. Clerk cum Typist 732
റ
െയില്‍വേയില്‍ NTPC നോട്ടിഫിക്കേഷന്‍ പ്രായപരിധി മനസ്സിലാക്കാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- Undergraduate Posts 18-33 Years
- Graduate Posts 18-36 Years
- The Age Relaxation applicable as per Rules.
റെയില്‍വേയില്‍ NTPC നോട്ടിഫിക്കേഷന്‍ : വിദ്യഭ്യാസ യോഗ്യത അറിയാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ന്‍റെ പുതിയ Notification അനുസരിച്ച് ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ ഒഴിവുകള്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Chief Commercial – Ticket Supervisor – Any Degree
2. Station Master – Any Degree
3. Goods Train Manager – Any Degree
4. Junior Account Assistant – Typist – Any Degree with Typing proficiency in English or Hindi on Computer is essential
5. Senior Clerk – Typist – Any Degree with Typing proficiency in English or Hindi on Computer is essential
6. Commercial – Ticket Clerk – 12th (+2 Stage) or its Equivalent
7. Accounts Clerk – Typist – 12th (+2 Stage) or its Equivalent
8. Junior Clerk – Typist – 12th (+2 Stage) or its Equivalent
9. Trains Clerk – 12th (+2 Stage) or its Equivalent
RRB NTPC ശമ്പളം 2024 (പ്രതീക്ഷിക്കുന്നത്)
ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റ് തിരിച്ചുള്ള ശമ്പളം താഴെ പരിശോധിക്കാം:
RRB NTPC യും ശമ്പളവും:
- കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് - 21700
- അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് - 19900
- ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് - 19900
- ട്രെയിൻ ക്ലർക്ക് - 19900
RRB NTPC ബിരുദ ശമ്പളം:
- ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ - 35400
- സ്റ്റേഷൻ മാസ്റ്റർ - 35400
- ഗുഡ്സ് ട്രെയിൻ മാനേജർ - 29200
- ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ് - 29200
- സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് - 29200
റെയില്‍വേയില്‍ NTPC നോട്ടിഫിക്കേഷന്‍ അപേക്ഷാ ഫീസ് എത്ര?
എല്ലാ ഉദ്യോഗാർത്ഥികൾക്കും (ചുവടെ സൂചിപ്പിച്ചിരിക്കുന്ന വിഭാഗങ്ങൾ ഒഴികെ) - 500/- രൂപ (ഈ 500/- രൂപയിൽ, 400/- രൂപ CBT-യിൽ ഹാജരാകുമ്പോൾ, ബാങ്ക് ചാർജുകൾ കൃത്യമായി കിഴിച്ച് തിരികെ നൽകും)
SC, ST, Ex-Servicemen, PwBD, സ്ത്രീ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷങ്ങൾ അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (EBC ) എന്നിവർക്ക് - CBT-യിൽ ഹാജരാകുമ്പോൾ, ബാധകമായ ബാങ്ക് ചാർജുകൾ കൃത്യമായി കിഴിച്ച് 250/- രൂപ തിരികെ നൽകും.
റെയില്‍വേയില്‍ NTPC നോട്ടിഫിക്കേഷന്‍ എങ്ങനെ അപേക്ഷിക്കാം?
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിവിധ ടിക്കറ്റ് ക്ലാര്‍ക്ക് , സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ ഒഴിവുകള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഒക്ടോബര്‍ 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://www.rrbchennai.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷ ലിങ്കും മറ്റു വിവരങ്ങളും ഉടൻ തന്നെ update ചെയ്യുന്നതാണ് ....