വിവിധ തസ്തികകിളിൽ ഒഴിവുകൾ . പരീക്ഷ ഇല്ല

 

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റല്‍ എബിലിറ്റി, പൊതുവിജ്ഞാന വിഷയങ്ങളിലേക്ക്  പരിശീലകരെയും പ്രൊജക്ട്് കോ-ഓര്‍ഡിനേറ്ററെയും നിയമിക്കുന്നു.  ഡിഗ്രി, ബി.എഡ്, എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 12 ന് ഉച്ചക്ക് 12.30 ന് എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കുമായി സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം. ഫോണ്‍ : 9446153019, 9447887798

താത്ക്കാലിക നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് -1, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ തസ്തികളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ എത്തണം. ഫോണ്‍- 04935 257321.

ആശാ വർക്കർ ഒഴിവ്
തൊടുപുഴ നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക്  ആശാ വർക്കറെ ആവശ്യമുണ്ട്. സെപ്തംബർ 12 ഉച്ചതിരഞ്ഞ്  2ന്  തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത എസ്.എസ്.എൽ.സി, പ്രായം 25 നും 45 നും ഇടയിൽ. വിവാഹിതരായിരിക്കണം. നഗരസഭയിലെ 13-ാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റ് ,പകർപ്പുകൾ   എന്നിവ സഹിതം  ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഇൻ്റർവ്യൂവിന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്‌  04862 222630.

എസ് സി പ്രൊമോട്ടർ നിയമനം

ഇടുക്കി ജില്ലയിലെ സേനാപതി പഞ്ചായത്തിലേക്ക് എസ് സി പ്രമോട്ടറെ ആവശ്യമുണ്ട്. വാക് ഇൻ ഇന്റർവ്യൂ സെപ്തംബർ 12 രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ  രണ്ടാനിലയില്‍ പ്രവർത്തിക്കുന്ന  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. യോഗ്യത  പ്ലസ് ടു അല്ലെങ്കിൽ  തത്തുല്യകോഴ്‌സ് പാസായിരിക്കണം. പ്രായം 40 വയസില്‍ താഴെ. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും സേനാപതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം.  പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കേറ്റ്,പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേറ്റ് (എസ് എസ് എൽസി അല്ലെങ്കിൽ ജനന സർട്ടിഫിക്കേറ്റ് ), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതമാണ് എത്തേണ്ടത്.

ിയമന കൂടിക്കാഴ്ച
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ മലയാളം വിഷയത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 കൂടിക്കാഴ്ചക്ക് എത്തണം. കുടുതല്‍ വിവരങ്ങള്‍ kalpetta.kvs.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 298400


ലക്ചറർ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതുതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 12 രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ബി.ടെക് / ബി.ഇ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് – ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. മണിക്കൂറിന് 300 രൂപ (പരമാവധി മാസം 15000) ആണ് വേതനം.



അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദവും പി.എച്ച്.ഡി അല്ലെങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 13 ന് രാവിലെ 9.30 ന് കേളെജില്‍ എത്തണം. ഫോണ്‍- 04935 257321



  നഴ്സിംഗ് കോളേജ് ലക്‌ചറർ

ഇടുക്കി സര്‍ക്കാര്‍ നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്‌ചറർമാരുടെ പന്ത്രണ്ട് ഒഴിവുകളുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 23  തിങ്കളാഴ്ച രാവിലെ 11 ന്  കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233075,233076.



 ലാബ് അസിസ്റ്റന്റ് നിയമനം
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എന്‍.എം.എസ്.എ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രോജക്ടിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.എസ്.സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഹൈടെക് സോയില്‍ ലാബില്‍ കൂടിക്കാഴ്ച നടക്കും. മണ്ണ് പരിശോധന ലാബുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

  തൊഴിൽ വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ  ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..

 തൊഴിൽ വാർത്ത ടെലിഗ്രാം  ഗ്രൂപ്പിൽ  ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !