ഗുരുവായൂർ ദേവസ്വം ബോർഡിൻറെ കീഴിൽ വിവിധ തസ്തികകളിൽ അവസരം

ഗുരുവായൂർ ദേവസ്വം  ബോർഡിൻറെ കീഴിൽ വിവിധ തസ്തികകളിൽ അവസരം .ഗുരുവായൂർ ക്ഷേത്രത്തിൽ 05.06.2024 മുതൽ ചുവടെ ചേർത്തിരിക്കുന്ന  തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കാവുന്നതാണു .
 


1. സോപാനം കാവൽ

നിയമന കാലാവധി 05.06.2024 മുതൽ 04.12.2024 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം - Rs. 18,000/- ഒഴിവ്-15 പ്രായം 1.1.2024ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്. യോഗ്യതകൾ-7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ - ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദൃഢഗാത്രരായ പുരുഷൻ മാരായിരിക്കണം. അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
നല്ല കാഴ്ചശക്തി യുള്ളവരായിരിക്കണം. ഈ വിഭാഗത്തിൽ SC/ST ക്ക് 10% റിസർവേഷൻ ഉണ്ടായിരിക്കുന്ന താണ്. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. 



2. വനിതാ സെക്യൂരിറ്റി ഗാർഡ്

നിയമന കാലാവധി 05.06.2024 മുതൽ 04.12.2024 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം - Rs.18,000/- ഒഴിവ്-12. പ്രായം -1.1.2024 ന് 55 വയസ്സ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്. യോഗ്യതകൾ - 7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം. അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തിയുള്ളവരായിരിക്കണം. 



അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് Rs.118/-(100+18 (18%GST)) നിരക്കിൽ 04.05.2024 മുതൽ 18.05.2024-ാം തീയതി വൈകീട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത അപേക്ഷ നിരസിക്കുന്നതായിരിക്കും. അപേക്ഷകരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല. വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന തിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, മേൽവിലാസത്തിൽ ഗുരുവായൂർ-680101 എന്ന  20.05.2024 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്. 



ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളി ല്ലാത്തതും അപൂർണ്ണവും അവ്യകവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും അതത് തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.

ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !