കെ ഫോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ ; ഒന്നരലക്ഷം വരെ ശമ്പളം ഡിഗ്രിക്കാർക്കും അവസരം

 കെ ഫോണിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കമ്പനി സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ, ഫൈനാൻസ് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ക്ലർക്ക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 24 ആണ് അപേക്ഷിക്കാനുള്ള അവസാനതീയതി. തസ്തിക, യോഗ്യത, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി ചുവടെ ചേർത്തിരിക്കുന്നു .



കമ്പനി സെക്രട്ടറി യോഗ്യത: ഐ സി എസ് ഐടെ സഹ അംഗം. എൽ എൽ ബി /എംകോം / എം ബി എ/പി ജി ഡി എം. പ്രവർത്തി പരിചയം: കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. (ഇതിൽ കുറഞ്ഞത് അഞ്ച് വർഷം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന). 1.5 ലക്ഷമാണ് പ്രതിമാസ ശമ്പളം. 30 ആണ് കുറഞ്ഞ പ്രായപരിധി. 50 വയസാണ് ഉയർന്ന പ്രായപരിധി.

മനേജർ (കംപ്ലിയൻസ് ആന്റ് ലീഗൽ)-അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ എൽഎൽബി ബിരുദം.കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇതിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

മാനേജർ (എംഡിയുടെ ടെക്‌നിക്കൽ അസിസ്റ്റന്റ് ): ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സിൽ എൻജിനീയറിംഗിൽ ഒന്നാം ക്ലാസോടെ ബിരുദം പൂർത്തിയായിരിക്കണം. എംബിഎയ്ക്ക് മുൻഗണന. 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും അസിസ്റ്റന്റ് അല്ലെങ്കിൽ ടെക്‌നിക്കൽ MD അല്ലെങ്കിൽ CEO വരെയുള്ള എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തിരിക്കണം. 90000 ആണ് ശമ്പളം.

കേരള പി എസ് സി ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് നിരവധി ഒഴിവുകൾ കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ കം നെറ്റ് വർക്ക് എൻജിനീയർ):
ഐടി / കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംഗ്. MCSA/ RHCE/VMware / CCNA/JNCIA അല്ലെങ്കിൽ സ്റ്റോറേജ് & ബാക്കപ്പ് അല്ലെങ്കിൽ സെക്യൂരിറ്റി അല്ലെങ്കിൽ ഡാറ്റാബേസ് സർട്ടിഫിക്കേഷൻ. 5 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

ഫൈനാന്‌സ് അസിസ്റ്റന്റ്:
കൊമേഴ്‌സിൽ ബിരുദം. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. 45,000 ആണ് ശമ്പളം.

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്:ഏതെങ്കിലും വിഷയത്തിൽ ബിരുദം. മൂന്നുവർഷത്തെ പ്രവർത്തി പരിചയം. 45,000 രൂപ ശമ്പളം. ക്ലാർക്ക്: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഒരുവർഷത്തെ പ്രവർത്തി പരിചയം. 30,000 രൂപയാണ് ശമ്പളം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി: 10/01/2024 (10.00 AM)
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 24/01/2024 (05.00 PM)

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക  വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി), തിരുവനന്തപുരം (www.cmd.kerala.gov.in) വഴി ഈ റിക്രൂട്ട്‌മെന്റിന്റെ നിബന്ധനകളും വ്യവസ്ഥകളും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക . അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !