കേരള ഹൈക്കോടതിയിൽ അവസരം ; ശമ്പളം 1,60,000/- രൂപ വരെ

 കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിയലക്ക് അപേക്ഷ ക്ഷണിച്ചു . വിവിധ  ഐ ടി കേഡറുകളിൽ 19 ഒഴിവുകളിലൈക്കാണ് നിയമനം . ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം . അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 28  .കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു .

 



തസ്തികയുടെ പേര് യോഗ്യത ശമ്പളം
മാനേജർ (ഐ.ടി.): യോഗ്യത: ബി.ടെക്./ എം.ടെക്. (ഐ.ടി./സി.എസ്./ഇ.സി.), ഐ.ടി. മേഖലയിൽ മാനേജർതലത്തിൽ കുറഞ്ഞത് അഞ്ചുവർഷ പ്രവൃത്തിപരിചയം. ശമ്പളം: 1,07,800-1,60,000 രൂപ
സിസ്റ്റം എൻജിനീയർ: യോഗ്യത: ബി.ടെക്./ എം.ടെക് (ഐ.ടി./സി.എസ്./ഇ.സി.). സിസ്റ്റം/ നെറ്റ്വർക്ക്/ ഡേറ്റാബേസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം. ശമ്പളം: 59,300-1,20,900 രൂപ
സീനിയർ സോഫ്റ്റ്വേർ ഡെവലപ്പർ: യോഗ്യത: ബി.ടെക്./ എം.ടെക്. അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ എം.എസ്സി. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്), പ്രോഗ്രാമിങ്ങിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം. ശമ്പളം: 59,300-1,20,900 രൂപ.
സീനിയർ സിസ്റ്റം ഓഫീസർ: യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/ തത്തുല്യ വിഷയം) അല്ലെങ്കിൽ ബി.ഇ./ ബി.ടെക്. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/ തത്തുല്യ വിഷയം)/ ബി.സി.എ./ എം.ഇ./ എം.ടെക്. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/തത്തുല്യവിഷയം)/ എം.സി.എ. കേരളത്തിലെ ഇ-കോർട്ട് പ്രോജക്ടുകളിൽ സിസ്റ്റം അസിസ്റ്റന്റ്/ സിസ്റ്റം ഓഫീസർ/ സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിൽ കുറഞ്ഞത് മൂന്നുവർഷ പ്രവൃത്തിപരിചയം ശമ്പളം: 51,400-1,10,300 രൂപ.

പ്രായം: 02/01/1982നും 01/01/2005നും (ഇരുതീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർ. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: മാനേജർ (ഐ.ടി.), സിസ്റ്റം എൻജിനീയർ, സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിലേക്ക് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സീനിയർ സോഫ്റ്റ്വേർ ഡെവലപ്പർ തസ്തികയിലേക്ക് പ്രോഗ്രാമിങ് ടെസ്റ്റും അഭിമുഖവും ഉണ്ടാകും.

അപേക്ഷാഫീസ്: മാനേജർ (ഐ.ടി.) തസ്തികയിലേക്ക് 750 രൂപ. മറ്റു തസ്തികകൾക്ക് 500 രൂപ. എസ്.സി./ എസ്.ടി.ക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും വെബ്സൈറ്റിൽനിന്നു ജനറേറ്റ് ചെയ്തെടുക്കുന്ന ചെലാനുപയോഗിച്ച് ഓഫ്ലൈനായും ഫീസടയ്ക്കാം.
അപേക്ഷ: www.hckrecruitment.nic.in എന്ന പോർട്ടലിലെ വിശദ വിജ്ഞാപനപ്രകാരം ഓൺലൈനായി അപേക്ഷിക്കണം. രണ്ടുഘട്ടങ്ങളിലായാണ് അപേക്ഷാസമർപ്പണം. അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ്  ചെയ്യണം. നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയുടെ ആദ്യഘട്ടം (സ്റ്റെപ്പ് 1) അവസാനിക്കുന്ന തീയതി: നവംബർ 28. രണ്ടാംഘട്ടം (സ്റ്റെപ്പ് 2) അവസാനിക്കുന്ന തീയതി: ഡിസംബർ 8. ഓഫ്ലൈനായി ഫീസടയ്ക്കാനുള്ള അവസാന തീയതി: ഡിസംബർ 19. വെബ്സൈറ്റ്: www.hckrecruitment.nic.in


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
ഓൺലൈൻ വഴി അപേക്ഷിക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !