കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സംസ്ഥാന കാര്യാലയത്തിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. പ്രവർത്തി പരിചയം ,എഴുത്തുപരീക്ഷ. അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സംസ്ഥാ നത്തെവിടേയും ജോലി ചെയ്യാൻ സന്നദ്ധരായവർ അപേക്ഷിച്ചാൽ മതിയാകും. തസ്തികകളും വിശദമായ വിവരണങ്ങളും ചുവടെ ചേർക്കുന്നു
കാറ്റഗറി നം. 01/2023 , അക്കൗണ്ടന്റ് ക്ലാർക്ക്
ഒഴിവ് : 1 (ഒന്ന് )
ശമ്പള സ്കെയിൽ : 18000 - 41500
പ്രായപരിധി : 38 വയസ്സ് വരെ (ഒബിസി കാർക്ക് 3 വർഷവും SC / ST കാർക്ക് 5 വർഷവും ഇളവ്)
യോഗ്യത : 1. BCom/Any Degree with a Higher diploma with Accounting as a subject
2. Diploma in Computer Application
കാറ്റഗറി നം. 02/2023 , വാച്ചർ കം കുക്ക്
ഒഴിവ് : 1 (ഒന്ന് )
ശമ്പള സ്കെയിൽ : 16,500 - 35,700
പ്രായപരിധി : 38 വയസ്സ് വരെ (ഒബിസി കാർക്ക് 3 വർഷവും SC / ST കാർക്ക് 5 വർഷവും ഇളവ്)
യോഗ്യത :1. 7th STD Pass
2.പാചകത്തിൽ ഒരു പ്രമുഖ സ്ഥാപനത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം (50 പേർക്കെങ്കിലും സ്വന്തമായി ഭക്ഷണം പാചകം ചെയിത് നൽകാൻ സാധിക്കണം.)
അപേക്ഷാഫീസ് - ₹.300/- (കാഷ്,സ്റ്റേ്റ് (ടഷറർ, കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി.)
കേരളത്തിലെ ദേവസ്വം ബോർഡുകളിൽ അവസരം
മുകളിൽ പറയുന്ന തസ്തികകളിലേക്കുള്ള മുൻപരിചയം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ (അപേക്ഷാ ഫോറം കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്‌വെബ്സൈറ്റായ https://ksbsg.kerala.gov.in/ എന്ന സൈറ്റിൽ ലഭ്യമാണ്) ഫോട്ടോപതിച് 300/- രൂപയുടെ ഡി.ഡി.യോ, കാഷ് സംസ്ഥാന കാര്യാലയത്തിൽ അടച്ച രസീതോ സഹിതം സ്റ്റേറ്റ് സ്രെകട്ടറി, കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സംസ്ഥാന കാര്യാലയം, വികാസ്‌ഭവൻ.പി.ഒ., തിരുവനന്തപുരം-695033,ഫോൺ: 0471-2317480 എന്ന വിലാസത്തിൽ അപേക്ഷിക്കുക. കവറിന് പുറത്ത്‌അപേക്ഷിക്കുന്ന തസ്തികയുടെ പേർ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 30.10.2023
അപേക്ഷ ഫോം , ഒദ്യോഗിക വിജ്ഞാപനം എന്നിവ ചുവടെ ചേർക്കുന്നു