സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) കരാർ നിയമനങ്ങൾ (വിജ്ഞാപനം - വനിതകൾക്കു മാത്രം)

 സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) കരാർ നിയമനങ്ങൾ (വിജ്ഞാപനം - വനിതകൾക്കു മാത്രം)

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ്‌ ഡെസ്‌കുകളിൽ കൌൺസിലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക്‌ യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.


തസ്തിക : കൌൺസിലർ

ഒഴിവ്‌ : ആകെ 9 എണ്ണം

8 (വിവിധ ജില്ലകളിൽ)

1 (അട്ടപ്പാടി സ്പെഷ്യൽ പ്രോജകട്‌)

(കാസർഗോഡ്‌ ജില്ലയിലെ കാൺസിലർ ഒഴിവ്‌ കന്നട ഭാഷ അറിയാവുന്നവർക്കായി റിസർവ്‌ചെയ്തിരിക്കുന്നു)

നിയമന രീതി : കരാർ നിയമനം

(കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2024 വരെ യായിരിക്കും കരാർ കാലാവധി)

വിദ്യാഭ്യാസ യോഗ്യത ; എം.എസ്‌.സി സൈക്കോളജി/ എം.എസ്‌.ഡബ്ല്യു അല്ലെങ്കിൽ കൌൺസിലിംഗിൽ ബിരുദാനന്തര ബിരുദം

പ്രായപരിധി: 30/06/2023 ന്‌ 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല

(മേൽ വിവരിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള,നിലവിൽ കുടുംബശ്രീയുടെ കമ്മ്യുണിറ്റി കാൺസിലറായി പ്രവർത്തിക്കുന്ന, 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്‌.)

പ്രവൃത്തിപരിചയം സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ / ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങൾ / മികച്ച സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കാൺസിലറായുള്ള 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം

  • വേതനം: 30,000 രൂപ പ്രതിമാസ വേതനം.

ജോലിയുടെ സ്വഭാവം:-

  • കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ്‌ ഡെസ്‌ക്കുകളിൽ  എത്തുന്നവർക്കും, അന്തേവാസികൾക്കും ഉള്ള കാൺസിലിംഗ്‌ നൽകൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ്തലത്തിലും ആവശ്യമുള്ളവർക്കായി കാൺസിലിംഗ്‌ നടത്തണം.
  • സ്ത്രീപദവി സ്വയംപഠന പ്രര്രിയയുടെ ഭാഗമായി കണ്ടെത്തുന്ന നിരാലംബരായ വനിതകൾക്കും, കുട്ടികൾക്കുമുളള കാൺസിലിംഗ്‌.
  • തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള ജെൻഡർ റിസോഴ്‌സ്‌ സെന്ററുകളിൽ കൌൺസിലിംഗിനായി എത്തുന്നവർക്ക്‌ ആവശ്യമായ ഉപദേശം\നൽകുക

  • സ്‌നേഹിതയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഫീൽഡ്‌ പ്രവർത്തനവും,ഏകോപനവും കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശാനുസരണമുള്ള മറ്റൂ പ്രവർത്തനങ്ങളും.


അപേക്ഷ സമർപ്പിക്കേണ്ട രീതി:

അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്‌.നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്പ്മെന്റ്‌ (സി.എം.ഡി) മുഖാന്തിരമാണ്‌ നടപ്പിലാക്കുന്നത്‌.


  • അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്‌.


നിയമന പ്രക്രിയ 

  • സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്‌, സ്ക്രീനിംഗ്‌ നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡി.ക്കുണ്ടായിരിക്കും.
  • ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ്‌ നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച്‌ യോഗ്യരായവർക്ക്‌ എഴുത്തുപരീക്ഷ, ഇന്ററർവ്യൂ എന്നിവ നടത്തി റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുന്നതിനുള്ള പൂർണ്ണചുമതല സി.എം.ഡി.ക്കാണ്‌.
  • അപേക്ഷകർ  എക്സ്പീരിയൻസ്‌ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്‌.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്‌.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഔദ്യോഗിക വിജ്ഞാപനം 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !