ഗുരുവായൂര്‍ ദേവസ്വത്തിൽ സെക്യൂരിറ്റി ഓഫീസര്‍, കോയ്മ തസ്തികകളിൽ അവസരം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ഓഫീസര്‍, കോയ്മ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, ഈശ്വര വിശ്വാസികളായ ഹിന്ദുകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
1.ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍മാര്‍
ആകെ 6 ഒഴിവ്, ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം.
ഒഴിവുള്ള തസ്തികകള്‍: ചിഫ് സെക്യൂരിറ്റി ഓഫീസര്‍ (ഒഴിവ്,ശമ്പളം: 27,300 രൂപ],
അഡിഷണൽ ചിഫ്സെക്യൃരിറ്റി ഓഫീസര്‍(ഒഴിവ്-1. ശമ്പളം: 24,000 രൂപ),
സെക്യൂരിറ്റി ഓഫീസര്‍ (ഒഴിവ്1, ശമ്പളം: 23,000 രൂപ), അഡിഷണല്‍ സെക്യൂരിറ്റി ഓഫീസര്‍(ഒഴിവ്-3. ശമ്പളം: 22,000 രൂപ].
യോഗ്യത: ചിഫ് സെക്യൂരിറ്റി ഓഫീസര്‍, അഡിഷണല്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകൾക്ക് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ റാങ്കിലോ അതില്‍ കുറയാത്ത തസ്തികയില്‍നിന്നോ വിരമിച്ചവര്‍ക്കും സെക്യൂരിറ്റിഓഫീസര്‍, അഡിഷണല്‍ സെക്യയൂരിറ്റി ഓഫീസര്‍ തസ്തികകാക്ക് ഹവില്‍ദാര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍നിന്ന് വിരമിച്ച വിമുക്തഭടന്‍മാര്‍ക്കും അപേക്ഷിക്കാം.
സൈനികസേവനം തെളിയിക്കുണ സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ഫിറ്റ്നസിന് അസി. സര്‍ജനില്‍ കുറയാത്ത ഒരു ഗവ. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. ഓരോ തസ്തിക യും പ്രത്യേകം അപേക്ഷിക്കണം,
പ്രായം: 40-60.
2.കോയ്മ
ആകെ 12 ഒഴിവ്. ഒരുവര്‍ഷത്തേ ക്കായിരിക്കും നിയമനം,
യോഗ്യത: ബ്രാഹ്മണരായ പുരു ഷന്‍മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളില്‍ അറിവും വിശ്വാസവുമുള്ളവരായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിയണം, മികച്ച ശാരിരികക്ഷ മതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. അംഗവൈകല്യം അയോഗ്യതയാണ് . നിലവിലെ കോയ്മമാരൂടെ അപേക്ഷ പരിഗണിക്കില്ല,
പ്രായം: 40-45
അപേക്ഷ: ദേവസ്വം ഓഫീസില്‍നിന്ന് ഓഗസ്റ്റ് അഞ്ചാംതീയതി വരെ (3 pm) അപേക്ഷാഫോം 100 രൂപ നിരക്കില്‍ ലഭിക്കും.സെക്യൂരിറ്റി ഓഫീസര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതി,പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍അപേക്ഷാഫോം സൌജന്യമായി ലഭിക്കും. യോഗ്യത, പ്രായം, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൽ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസില്‍ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ ,ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍- 680101 എന്ന മേല്‍വിലാസത്തില്‍ തപാലിലോ സമര്‍പ്പിക്ക ണം.
അവസാന തിയതി: ഓഗസ്റ്റ് 8
3.മേല്‍ശാന്തി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറുമാസത്തേക്കുള്ള മേല്‍ശാത്തി നിയമനത്തിനും അപേക്ഷക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വികരിക്കുന്ന അവസാന തിയതി:
ഓഗസ്റ്റ് 8 (5pm ). ഫോണ്‍: 0487-25563435. വെബ്സൈറ്റ്: https://guruvayurdevaswom.nic.in/