കേരള പി എസ് സി അറിയിപ്പ്
പോലീസ് കോൺസ്റ്റബിൾ കായിക പരീക്ഷ തിയതിൽ മാറ്റം
അറിയിപ്പ്
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ [കാറ്റഗറി നമ്പര്‍: 530/2019] തസ്തികയ്ക്കായി 18/10/2022, 19/10/2022, 20/10/2022, 21/10/2022 എന്നീ തീയതികളിലായി തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ വേദികളില്‍ നിശ്ചയിക്കപ്പെട്ടിരുന്ന കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നതായി പി എസ് സി അറിയിച്ചു . പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ Profile -ല്‍ ലഭ്യമാക്കുന്നതാണ്. മറ്റ് ജില്ലകളില്‍ നടക്കേണ്ട ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ മാറ്റം ഇല്ലാതെ മുൻ നിശ്ചയിച്ച തീയതിയിൽ നടത്തുന്നതാണ്.