തീരദേശ പോലീസിൽ വിവിധ തസ്തികകയിൽ ഒഴിവുകൾ

വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് സ്രാങ്ക്,ബോട്ട് ഡ്രൈവർ,ബോട്ട് ലാസ്‌കർ തുടങ്ങിയ തസ്തികകയിൽ ആണ് അവസരം 


1.തസ്തികയുടെ പേര് - ബോട്ട് സ്രാങ്ക്: 

ദിവസവേതനം 1,155 രൂപ. 

യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ ക്രാഫ്റ്റ് റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ് / എം.എം.ഡി ലൈസൻസ് / മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ് / ട്രാവൻകൂർ കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. നേവിയിലും കോസ്റ്റ് ഗാർഡിലും ബി.എസ്.എഫിന്റെ വാട്ടർ വിങ് സൈനികരായും ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്തുള്ള പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.


2.തസ്തികയുടെ പേര്- ബോട്ട് ഡ്രൈവർ

 ദിവസവേതനം 700 രൂപ. 

യോഗ്യത- ഏഴാം ക്ലാസ്. കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എം.എം.ഡി ലൈസൻസ്. നേവി കോസ്റ്റ് ഗാർഡ് ബി.എസ്.എഫിന്റെ വാട്ടർ വിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/ 12 ടൺ ഇന്റർസെപ്ടർ ബോട്ട് കടലിൽ ഓടിച്ചുള്ള മൂന്നുവർഷത്തെ പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.


3.തസ്തികയുടെ പേര്- ബോട്ട് ലാസ്‌കർ

 ദിവസവേതനം 645 രൂപ. 

യോഗ്യത-ഏഴാം ക്ലാസ്. പോർട്ട് വകുപ്പ് നൽകുന്ന ബോട്ട് ലാസ്‌കർ ലൈസൻസ്. 30/06/2022 ന് 18-40 പ്രായപരിധിയിൽ ഉള്ളവരായിരിക്കണം. തസ്തികകളിലേക്കുള്ള ശാരീരികക്ഷമത- ഉയരം 5 അടി 4 ഇഞ്ച്, നെഞ്ചളവ് 31” – 32 1/2‘. കാഴ്ചശക്തി- ദൂരക്കാഴ്ച 6/6, സമീപ കാഴ്ച – 0/5, വർണാന്ധത, നിശാന്ധത, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടാവാൻ പാടില്ല.


അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരീക്ഷയിൽ വിജയിക്കേണ്ടതാണ്. ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ത്രീകൾ, വികലാംഗർ, രോഗികൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ സെപ്റ്റംബർ 30ന് രാവിലെ എട്ടിന് ബന്ധപ്പെട്ട രേഖകൾ സഹിതം വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. നിയമനം പരമാവധി 89 ദിവസത്തേക്കായിരിക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !