കേരള സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

സഹകരണ സർവീസ് പരീക്ഷ ബോർഡ് കേരളത്തിലെ വിവിധ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക് / കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ  തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഉള്ളവരും താല്പര്യം ഉള്ളവരുമായ ഉദ്യോഗാർത്ഥികൾ മുൻപായി അപേക്ഷ സമർപ്പിക്കണം .

വിജ്ഞാപനം നമ്പർ :  02/2022
തസ്തികയുടെ പേര് : സെക്രട്ടറി 
ഒഴിവുകൾ - 1 ( ഒന്ന് )
ശമ്പള സ്കെയിൽ : 32,660- 74,810/-
വിദ്യാഭ്യാസ യോഗ്യത :  
(i) Degree with HDC&BM with seven years experience as Accountant or above that post in Co-operative Bank.
 OR

(ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank.

 OR

(iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications.

 OR

 (iv) B.Com (Co-operation)with seven years experience as Accountant or above that post in Co-operative Bank.


വിജ്ഞാപനം നമ്പർ :  03/2022
തസ്തികയുടെ പേര് : അസിസ്റ്റന്റ് സെക്രട്ടറി 
ഒഴിവുകൾ - 5 ( അഞ്ച് )
ശമ്പള സ്കെയിൽ : 19,890-69,250/-
വിദ്യാഭ്യാസ യോഗ്യത :  186(1)(8) സഹകരണ നിയമത്തിന്‌ വിധേയം. (1) എല്ലാ വിഷയങ്ങൾക്കും ചേർത്ത്‌ 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്‌.ഡി.സി അല്ലെങ്കിൽ എച്ച്‌.ഡി.സി &, ബി.എം അല്ലെങ്കിൽ നാഷണൽ കൌൺസിൽ ഫോർ കോ ഓപ്പറേറ്റിവ്‌ ട്രെയിനിംഗിന്റെ എച്ച്‌.ഡി.സി അല്ലെങ്കിൽ എച്ച്‌.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ്‌ (ജൂനിയർ) പേഴ്‌സണൽ കോ-ഓപ്പറേറ്റിവ്‌ ട്രെയിനിംഗ്‌ കോഴ്‌സ്‌ (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്‌.സി/എം.എസ്‌.സി (സഹകരണം & ബാങ്കിങ്ങ്‌) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത്‌ 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.


വിജ്ഞാപനം നമ്പർ : 04/2022
തസ്തികയുടെ പേര് : ജൂനിയർ ക്ലാർക്ക് / കാഷ്യർ 
ഒഴിവുകൾ - 222 
ശമ്പള സ്കെയിൽ : 10,950- 46,830/-
വിദ്യാഭ്യാസ യോഗ്യത : വിദ്യാഭ്യാസ യോഗ്യത: 8.186(1)(1) സഹകരണ നിയമത്തിന്‌ വിധേയം. എസ്‌.എസ്‌.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ്‌ പേഴ്‌സണൽ കോ-ഓപ്പറേറ്റീവ്‌ ട്രെയിനിംഗ്‌ കോഴ്‌സ്‌ (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ്‌ ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്‌ പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന്‌ കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ്‌ (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) തുല്യ മായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്‌.ഡി.സി അല്ലെങ്കിൽ എച്ച്‌.ഡി.സി. ആന്റ്‌ ബി.എം, അല്ലെങ്കിൽ നാഷണൽ കൌൺസിൽ ഫോർ കോ-- ഓപ്പ റേറ്റീവ്‌ ട്രെയിനിംഗിന്റെ എച്ച്‌.ഡി.സി. അല്ലെങ്കിൽ എച്ച്‌.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ്‌ പേഴ്‌സണൽ കോ-ഓപ്പറേറ്റീവ്‌ ട്രെയിനിംഗ്‌ കോഴ്‌സ്‌ (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്‌.സി (സഹകരണം & ബാങ്കിംഗ്‌) ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്‌.


വിജ്ഞാപനം നമ്പർ : 5/2022
തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 
ഒഴിവുകൾ - 8 
ശമ്പള സ്കെയിൽ : 24,730-68,810
വിദ്യാഭ്യാസ യോഗ്യത : First class B.Tech degree in Computer Science, IT, Electronics and Communication Engineering / MCA / MSc (Computer Science or IT).
Desirable : Redhat Certification will be an added advantage.
EXPERIENCE : Minimum working experience of 3 years in installing, configuring and troubleshooting UNIX/Linux based envirornments. Solid experience in the administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP).Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library back up. 

വിജ്ഞാപനം നമ്പർ : 06/2022
തസ്തികയുടെ പേര് : ഡാറ്റാ എൻട്രി ഓപ്പറേറ്റർ 
ഒഴിവുകൾ - 6 
ശമ്പള സ്കെയിൽ : 16,420 - 46,830
വിദ്യാഭ്യാസ യോഗ്യത : 
(i) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
(ii) കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്‌സ്‌ പാസ്സായ സർട്ടിഫിക്കറ്റ്‌.
(iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻദ്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.

വിജ്ഞാപനം 2/2022, 3/2022, 4/2022,, 5/2022, 6/2022 പ്രകാരം അപേക്ഷകള്‍ അയയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഞ്ച്‌ വിജ്ഞാപനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി സമര്‍പ്പിക്കേതാണ്‌.

പ്രായപരിധി: 1/1/2022ല്‍ 18 (പതിനെട്ട്‌) വയസ്സ്‌ തികഞ്ഞിരിക്കേണ്ടതും 40 (നാല്‍പത്‌) വയസ്സ്‌ കഴിയാന്‍ പാടില്ലാത്തതുമാകുന്നു പട്ടിക ജാതി (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവ്‌ അനുവദിക്കുന്നുണ്ട്‌.

അപേക്ഷ ഫീസ് : ഒരു സംഘം/ബാങ്കിന്‌ 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന്‌ അപേക്ഷയിലെ ഒരു സംഘം/ബാങ്കിന്‌ 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.

എങ്ങനെ അപേക്ഷിക്കാം?

ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യകം  കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ സ്വെകട്ടറി, സഹകരണ സര്‍വ്വീസ്‌ പരീക്ഷാ ബോര്‍ഡ്‌ , കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ബില്‍ഡിംഗ്‌, ഓവര്‍ ബ്രിഡ്ജ്‌ , ജന ല്‍ പോസ്റ്റ്‌ ഓഫീസ്‌, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്‌.അപേക്ഷയും അനുബന്ധങ്ങളും ബോര്‍ഡ്‌ നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍ തന്നെ 11 . 05. 2022 ബുധനാഴ്ച്ച വൈകുന്നേരം 5 മണിയ്ക്കു മുന്‍പായി സഹകരണ സര്‍വ്വീസ്‌ പരീക്ഷാ ബോര്‍ഡില്‍ ലഭിക്കേണ്ടതാണ്‌.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ 

അപേക്ഷ ഫോമുകൾ 

സെക്രട്ടറി 

ജൂനിയർ ക്ലാർക്ക് / കാഷ്യർ

അസിസ്റ്റന്റ് സെക്രട്ടറി 

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 

ഡാറ്റാ എൻട്രി ഓപ്പറേറ്റർ 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !