ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കുള്ള കരാർ നിയമനം ആണ്.സെക്യൂരിറ്റി ഗാർഡ് (190 ഒഴിവ്),സെക്യൂരിറ്റി സൂപ്പർവൈസർ (1), അസിസ്റ്റന്റ്‌സെക്യൂരിറ്റി സൂപ്പർവൈസർ(1) എന്നി തസ്തികകളിൽ ആണ് നിയമനം .
യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം.
പ്രായം: 60 വയസ്സ് കവിയരുത്.
ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ 22,000,
അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ-21,000,
സെക്യൂരിറ്റി ഗാർഡ്-20,350.
അപേക്ഷാഫോം 50 രൂപയ്ക്ക് ദേവസ്വം ഓഫിസിൽനിന്നു ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെസമർപ്പിക്കാം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ -680 101