ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനു ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത- എം.എസ്. ഡബ്‌ള്യൂ/ അംഗീകൃത ബി. എഡ് ബിരുദം/ ബിരുദവും ഒ.ആര്‍.സി.ക്ക് സമാനമായ പരിപാടികളില്‍ മൂന്നു വര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം- 2022 ഫെബ്രുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ലയില്‍ താമസിക്കുന്നവര്‍ ആയിരിക്കണം. കൃത്യവിലോപത്തിന്‍റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.പ്രതിമാസം 22,290 രൂപ ഓണറേറിയം ലഭിക്കും.ഒരു ഒഴിവിലേക്കാണ് നിയമനം
യോഗ്യത (എസ്.എസ്.എല്‍.സി. മുതല്‍), പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ അപേക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1. ഫോണ്‍: 0477 2241644