പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ റ്റി ഡി പ്രോജക്ട് ഓഫീസുകള്‍/ ട്രൈബല്‍ ഡെവലൊപ്മെന്റ്ഓ ഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍ /ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. വിവിധ ക്ഷേമ വികസ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ അപേക്ഷിക്കാവുന്നതാണ്. പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാംക്ലാസ്സ് യോഗ്യത മതിയാവും. പ്രായപരിധി 20നും 35നും മദ്ധ്യേ ഉള്ളവർക്ക് അപേക്ഷിക്കാം .പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നെഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവിണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
എഴുത്തുപരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈന്‍വഴി www.cmdkerala.net,www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേനസമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കേണ്ടതാണ്.അതാത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മൂന്‍ഗണനനല്‍കുന്നതായിരിക്കും. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല .അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28/02/2022 ന് വൈകുന്നേരം 5.00മണി. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പ്രോജക്ട് ഓഫീസിലോ / ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലോ/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ/ പട്ടികവര്‍ഗ വികസന ഡയറക്ടറാഫീസിലോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500/- രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
ഫോണ്‍ നമ്പര്‍ 0477220294.