കെ.എസ്‌.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഡ്രൈവര്‍-കം-കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

കെ.എസ്‌.ആര്‍.ടി.സി. സ്വിഫ്റ്റ്‌ ലിമിറ്റഡ്‌ തിരുവനന്തപുരത്ത്‌ ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്‌. കെ.എസ്‌.ആര്‍.ടി.സി.യുടെ അഭിമാന സര്‍വ്വീസുകളായ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്ന്‌ ദിവസവേതന വ്യവസ്ഥയിലും കെ.എ സ്‌.ആര്‍.ടി.സി.യില്‍ നിന്നുള്ളവരെ വര്‍ക്കിംഗ്‌ അറേഞ്ച്‌ വ്യവസ്ഥയിലും ഡ്രൈവര്‍-കം- കണ്ടക്ടര്‍ ജോലിക്കു നിയമിക്കുന്നതിനായി കെ.എസ്‌.ആര്‍.ടി.സി. സ്വിഫ്റ്റ്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.




യോഗ്യതകള്‍:

1. ഉദ്യോഗാര്‍ത്ഥി MV ആക്ട്  1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ്‌ ലൈസന്‍സും, മൂന്ന്‌ വര്‍ഷം ഹെവി വാഹനങ്ങള്‍ ബാടിച്ചുള്ള പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കുകയും, തെരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടക്ടര്‍ ലൈസന്‍സ്‌ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കരസ്ഥമാക്കിയിരിക്കുകയും വേണം.
2. അംഗീകൃത ബോര്‍ഡ്‌ /സ്ഥാപനത്തില്‍ നിന്ന്‌ പത്താം ക്ലാസ്‌ പാസായിരിക്കണം.
3. ഒരു കണ്ടക്ടര്‍ക്ക്‌ ആവശ്യമായ സാമാന്യ കണക്കുകള്‍ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.
4. മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.
5 .  ടി നിയമനവുമായി ബന്ധപ്പെട്ട്‌ രൂപീകരിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന ട്രേഡ്‌ ടെസ്റ്റ്‌ പാസായിരിക്കണം.
6. വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.

പ്രായം : അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയില്‍ 45 വയസ്സ്‌ വരെ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ തുടര്‍ച്ചയായ 12 മണിക്കൂര്‍ വരെ ജോലി ചെയ്യുവാന്‍ ആവശ്യമായ ആരോഗ്യവും, കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.

ദിവസവേതനം : ദിവസവേതന വ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 8 മണിക്കൂര്‍ ഡ്യൂട്ടിയ്ക്ക്‌ 715/- രൂപ ആയിരിക്കും ലഭിക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സി.യില്‍ നിന്ന്‌ വര്‍ക്കിംഗ്‌ അറേഞ്ച്‌മെന്റ്‌ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക്‌, കെ.എസ്‌.ആര്‍.ടി.സി.യില്‍ അവര്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. യുടെ വേതനവും മറ്റ്‌ ആനുകൂല്യങ്ങളും തുടന്നും കെ.എസ്‌.ആര്‍.ടി.സി.യില്‍ നിന്നും ലഭിക്കുന്നതാണ്‌.

Sign in & Sign off അടക്കമുള്ള 8 മണിക്കൂര്‍ ഡ്യൂട്ടിയ്ക്ക്‌ ശേഷമുള്ള അധിക അലവന്‍സ്‌ താഴെപ്പറയും പ്രകാരമാണ്‌. ടി അലവന്‍സുകള്‍ വര്‍ക്കിംഗ്‌ അറേഞ്ച്‌മെന്റ്‌ വ്യവസ്ഥയില്‍ സേവനം അനുഷ്ഠിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ബാധകമായിരിക്കും.

ആകെ അലവന്‍സ്‌
1) 0-1 മണിക്കൂര്‍ അധികരിച്ചതിന്‌ : Rs 100/-   Rs 100/-
2) 1-2 മണിക്കൂര്‍ അധികരിച്ചതിന്‌ :  Rs 75/-    Rs  175/-
3) 2-6 മണിക്കൂര്‍ അധികരിച്ചതിന്‌ : Rs. 200/-   Rs 375/-

താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ്‌ എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തി 08.02.2022 -ന്‌ വൈകുന്നേരം 5 മണിയ്ക്ക്‌ മുന്‍പായി  അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്‌. ഓണ്‍ലൈന്‍വഴി അല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !