സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം.സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലെ വിവിധ ട്രേഡുകളിലെ 2422 അപ്രന്റിസ്ത സ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ വഴി  അപേക്ഷ 2022 ജനുവരി 17 മുതൽ 2022  ഫെബ്രുവരി 16 വരെ നൽകാം .




സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ് : ഒഴിവുകളുടെ വിശദാംശങ്ങൾ 

  • മുംബൈ ക്ലസ്റ്റർ (MMCT)    1659
  • ഭൂസാവൽ ക്ലസ്റ്റർ    418
  • പൂനെ  ക്ലസ്റ്റർ  152
  • നാഗ്പൂർ ക്ലസ്റ്റർ    114
  • സോലാപൂർ ക്ലസ്റ്റർ    79

           ആകെ    2422 

ട്രേഡുകൾ:
ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്ലർ (ജനറൽ), ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്‌, വെൽഡർ, പ്രോഗ്രാമിങ്‌ ആൻഡ്‌ സിസ്റ്റംസ്‌ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്‌, മെക്കാനിക്‌ ഡീസൽ, ടർണർ, വെൽഡർ (ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌), ലബോറട്ടറി അസിസ്റ്റന്റ്‌ (സി.പി.), ഇലക്ട്രോണിക്‌ മെക്കാനിക്‌; ഷീറ്റ്‌ മെറ്റൽവർക്കർ, കാർപെന്റർ, മെക്കാനിക്ക്‌ മെഷീൻ ടൂൾസ്‌ ആൻഡ്‌ മെയിന്റനൻസ്‌, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്‌ പ്രോഗ്രം അസിസ്റ്റന്റ്‌, മെക്കാനിക്ക്‌ (മോട്ടോർ വെഹിക്കിൾ), പെയിന്റർ, പ്രോഗ്രാമിങ്‌ ആൻഡ്‌ സിസ്റ്റംസ്‌ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്‌, ഇൻഫർമേഷൻ ടെക്നോളജി ആൻഡ്‌ ഇലക്ട്രോണിക്‌ സിസ്റ്റം മെയിന്റനൻസ്‌.


യോഗ്യത
പത്താംക്ലാസ്‌ വിജയം. അല്ലെങ്കിൽ തത്തുല്യം. 50 ശതമാനം മാർക്കുവേണം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്‌ (എൻ.സി. വി.ടി.)/സ്റ്റേറ്റ്‌ കാൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്‌ (എസ്‌.സി.വി.ടി.) നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ്‌. 


പ്രായം: 15  മുതൽ 24 വരെ . ഒ.ബി.സി. വിഭാഗത്തിന്‌ മൂന്ന്‌ വർഷവും എസ്‌.സി/എസ്‌.ടി. വിഭാഗത്തിന്‌ അഞ്ച്‌ വർഷവും വയസ്സിളവ്‌ ലഭിക്കും.


അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ്  100 രൂപ RRC CR അപ്രന്റീസ്റിക്രൂട്ട്മെന്റിനായി. ഓൺലൈൻ മോഡ് വഴി മാത്രമേ ഫീസ് അടയ്ക്കാവൂ.


അപ്രന്റീസുകളുടെ തെരഞ്ഞെടുപ്പിനായി പരീക്ഷ നടത്തില്ല. പത്താം ക്ലാസിലും ഐ.ടി.ഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ്ലിസ്റ്റ്ത യ്യാറാക്കുകയും ആ ലിസ്റ്റിൽ നിന്നും നിയമനം നടത്തുകയും ചെയ്യും .


സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ് : എങ്ങനെ അപേക്ഷിക്കാം 

ഉദ്യോഗാർത്ഥികൾ www.rrccr.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷകൾ പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.




Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !