ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 322 ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം അവസാന തീയതി ജനുവരി 14

ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ നാവിക്, യന്ത്രിക് വിഭാഗങ്ങളിലുള്ള 322 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ 2022 മാർച്ചിൽ നടക്കും. നാവിക് (ഡൊമസ്റ്റിക്) ബ്രാഞ്ചിന് 2022 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിലുള്ളവർക്ക് 2022 ഓഗസ്റ്റിലും പരിശീലനം ആരംഭിക്കും. നാവിക് വിഭാഗത്തിന് 21,700 രൂപയും യാന്ത്രിക് വിഭാഗത്തിന് 29,200 രൂപയുമാണ് അടിസ്ഥാന വേതനം.

തസ്തിക, യോഗ്യത: 

നാവിക് ജനറൽ ഡ്യൂട്ടി: കണക്കും ഫിസിക്സും പഠിച്ച് പ്ലസ് ടു വിജയം.

നാവിക് ഡൊമസ്റ്റിക് ഡ്യൂട്ടി: പത്താം ക്ലാസ് ജയം

യാന്ത്രിക്: പത്താംക്ലാസ് ജയം, എഐസിടിഇ അംഗീകൃത 3–4 വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്) അല്ലെങ്കിൽ പ്ലസ് ടു ജയവും മേൽപറഞ്ഞ ട്രേഡുകളിൽ 2–3 വർഷ ഡിപ്ലോമയും. 

പ്രായം: 18–22. നാവിക് ജനറൽ ഡ്യൂട്ടി, യാന്ത്രിക്: 2000 ഓഗസ്റ്റ് 1നും 2004 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്: 2000 ഒക്ടോബർ 1നും 2004 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എസ്‌സി/എസ്ടി വിഭാഗത്തിന് 5 വർഷവും ഒബിസിക്കാർക്ക് 3 വർഷവും ഇളവ്. 

എഴുത്തുപരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പരീക്ഷാഫീസ്: 250 രൂപ. (എസ്‌സി/എസ്ടിക്ക് ഫീസില്ല) ഓൺലൈനായി ഫീസ് അടയ്ക്കണം. 

ശാരീരിക യോഗ്യതകൾ: 

∙ഉയരം: കുറഞ്ഞത് 157 സെ.മീ, നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. സാധാരണ കേൾവിശക്‌തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. 

കായികക്ഷമതാ പരീക്ഷ: 

1. ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ് 

3. 10 പുഷ് അപ്.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്‌സെറ്റ് സന്ദർശിക്കുക.

ഘട്ടം 2: ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: രജിസ്റ്റർ ചെയ്യുക.

ഘട്ടം 4: അപേക്ഷാ ഫോം സമർപ്പിക്കുക.

ഘട്ടം 5: ഫീസ് അടയ്ക്കുക.

ഘട്ടം 6: ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

www.joinindiancoastguard.cdac.in വഴി ജനുവരി നാലുമുതല്‍ അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കാം. അവസാനതീയതി: ജനുവരി 14

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !