കേരള പി എസ് സി 52 തസ്തികകളിൽ (കാറ്റഗറി നമ്പർ 321-372/2020) അപേക്ഷ ക്ഷണിച്ചു. തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഡിസംബർ 15ലെ അസാധാരണ െഗസറ്റിലും www.keralapsc.gov.inൽ റിക്രൂട്ട്മെൻറ് (നോട്ടിഫിക്കേഷൻ) ലിങ്കിലും ലഭ്യമാണ്. അർഹതയുള്ളവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജനുവരി 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തസ്തികകൾ:
- അസിസ്റ്റൻറ് പ്രഫസർ -ഫാമിലി മെഡിസിൻ, ഡർമറ്റോളജി ആൻഡ് വെനീറിയോളജി (മെഡിക്കൽ വിദ്യാഭ്യാസം),
- വെറ്ററിനറി സർജൻ ഗ്രേഡ്-2 (അനിമൽ ഹസ്ബൻഡറി),
- ഓവർസിയർ ഗ്രേഡ് II/ഡ്രാഫ്റ്റ്സ്മാൻ (എൽ.എസ്.ജി),
- എൽ.ഡി ടെപ്പിസ്റ്റ് (വിവിധ ഗവൺമെൻറ് കമ്പനികൾ/കോർപറേഷനുകൾ/ബോർഡുകൾ),
- ഇലക്ട്രീഷ്യൻ (ടൂറിസം) ഫിലിം ഓഫിസർ (KSFDC),
- അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ) (ട്രാവൻകൂർ ടൈറ്റാനിയം),
- ഓഫിസ് അസിസ്റ്റൻറ് (KTDC),
- ടൈപ്പിസ്റ്റ് ഗ്രേഡ് II (കേരള ഹൗസിങ് ബോർഡ്)
- മെയിൻറനൻസ് അസിസ്റ്റൻറ് (മെക്കാനിക്കൽ) (ഫോംസ്മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്),
- സെക്യൂരിറ്റി ഓഫിസർ (ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്),
- യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ബൈട്രാൻസ്ഫർ വിദ്യാഭ്യാസം),
- തയ്യൽ ടീച്ചർ (ഹൈസ്കൂൾ),
- പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു) (വിദ്യാഭ്യാസം),
- പൊലീസ് കോൺസ്റ്റബിൾ ടെലികമ്യൂണിക്കേഷൻസ് (കേരള പൊലീസ്),
- ലാബ് ടെക്നീഷ്യൻ ഗ്രേഡ് II (സ്പെഷൽ റിക്രൂട്ട്മെൻറ്- SC/ST & ST), (ഹെൽത്ത് സർവിസസ്),
- ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II (SC/ST & ST),
- പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (SC/ST),
- അസിസ്റ്റൻറ് പ്രഫസർ (ബയോകെമിസ്ട്രി) (NCA-LC/A1),
- അസിസ്റ്റൻറ് മറൈൻ സർവേയർ (NCA-SC),
- ഇൻസ്ട്രക്ടർ കോമേഴ്സ് (NCA-EBT),
- ഡിവിഷനൽ അക്കൗണ്ടൻറ് (NCA-ST),
- ഡ്രൈവർ ഗ്രേഡ്II/ട്രാക്ടർ ഡ്രൈവർ, ഫോർമാൻ (വുഡ് വർക്ഷോപ്) (EBT),
- ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-II (LC/A1),
- റെക്കോഡിങ് അസിസ്റ്റൻറ് (EBT),
- ഇലക്ട്രീഷ്യൻ ഗ്രേഡ് II (EBT),
- സെക്യൂരിറ്റി ഗാർഡ്/വാച്ചർ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു),
- ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II, ഫാർമസിസ്റ്റ് ഗ്രേഡ് II ഹോമിയോ,
- ആയുർവേദ തെറപ്പിസ്റ്റ്,
- ഫുൾടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു).
വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും www.kerala.psc.gov.inൽ (റിക്രൂട്ട്മെൻറ്/നോട്ടിഫിക്കേഷൻ) സന്ദർശിക്കണം