ദേവസ്വം ബോർഡ് വിളിക്കുന്നു ശബരിമലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യാം



കൊല്ലവർഷം 1196 ലെ മണ്ഡലപൂജ മകരവിളക്കിനോടനുബന്ധിച്ചു ശബരിമലയിൽ ദിവസവേതനത്തിന് ജോലിനോക്കുവാൻ താല്പര്യമുള്ള ഹിന്ദുക്കൾ ആയ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർ 18നും 60നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ആറുമാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിനുള്ള സ്ഥലത്തെ എസ്‌. ഐ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ ആഫിസിലും ദേവസ്വം ബോർഡിന്റെ വിവിധ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും മാതൃകയിൽ വെള്ളപേപ്പറിൽ 10രൂപയുടെ ദേവസ്വം സ്റ്റാമ്പ്‌ ഒട്ടിച്ചു അപേക്ഷകൾ 19/10/2020 വൈകുന്നേരം 5മണിക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവതാംകൂർ ദേവസ്വം ബോർഡ്‌, നന്ദൻകോട്, തിരുവനന്തപുരം -695003 എന്ന മേൽവിലാസത്തിൽ നൽകേണ്ടതാണ്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !