വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമ കർക്കും അപ്രൻ്റസ്ഷിപ്പ് ട്രെയിനി ആവാൻ അവസരം. ഒരു വർഷത്തേക്കാണ് നിയമനം. ഗ്രാജ്വേറ്റ്, ടെക്നീഷ്യൽ വിഭാഗങ്ങളിലാണ് നിയമനം
40 ഒഴിവുകളിലേക്കാണ് തെരെഞ്ഞെടുപ്പ്.2017 നു ശേഷം യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷകർ.
ഒഴിവുകൾ - ഗ്രാജ്വേറ്റ്
- മെക്കാനിക്കൽ എൻജിനിയറിങ് - 8
- ഇലക്ട്രിക്കൽ എൻജിനിയറിങ് / ഇ.ഇ.ഇ - 05
- സിവിൽ എൻജിനിയറിങ് - 03
- സി.എസ്.സി/ഐ.ടി - 04
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്- 1
ഒഴിവുകൾ - ഡിപ്ലോമ
- മെക്കാനിക്കൽ എൻജിനിയറിങ് - 07
- ഇലക്ട്രിക്കൽ എൻജിനിയറിങ് / ഇ.ഇ.ഇ - 06
- സിവിൽ എൻജിനിയറിങ് - 04
- സി.എസ്.സി/ഐ.ടി - 02
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്- 0
അപേക്ഷിക്കേണ്ട വിധം:
നാഷണൽ അപ്രൻ്റെസ്ഷിപ്പ് പോർട്ടലിൻ്റെ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഒക്ടോബർ 1ന് അകം പോർട്ടിലിൽ രജിസ്റ്റർ ചെയ്ത് ബയോഡേറ്റ അപ് ലോഡ് ചെയ്ത് 06.10.2020 വരെ അപേക്ഷിക്കാം