SSC പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതൽ


2020 ഒക്ടോബര്‍ മുതല്‍ 2021  ഓഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി) പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ നടക്കും.

2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍ - ടയര്‍ II) പരീക്ഷ നവംബര്‍ നവംബര്‍ 2 മുതല്‍ 5 വരെയും ടയര്‍ III നവംബര്‍ 225-നും നടത്തും. ഡല്‍ഹി പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തും. 

ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ആദ്യത്തെ അപേക്ഷ ക്ഷണിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 30 വരെ ഇതിലേക്ക് അപേക്ഷിക്കാം. 2020-ലെ സി.ജി.എല്‍ പരീക്ഷയ്ക്ക് ഡിസംബര്‍ 21 മുതല്‍ ജനുവരി 25 വരെയും അപേക്ഷിക്കാം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !