സംസ്ഥാനത്തിനു പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ് റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബര്‍ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫിസുകളില്‍ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോറവും  www.bcdd.kerala.gov.in യില്‍ ലഭിക്കും. ഫോണ്‍: എറണാകുളം മേഖലാ ഓഫിസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫിസ് 0495 2377786.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !