സർക്കാരിൻറെ ചിലവു ചുരുക്കലിന്റെ ഭാഗമായി വിവിധ തസ്തികയിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് മുതൽ സെക്രട്ടറിയേറ്റ് അസിസ്റ്റൻ റാങ്ക്ഹോൾഡേഴ്സ് വരെയുള്ള ഒരു ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ ഫേസ്ബുക് , വാട്സാപ്പ് , ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നീ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ ഓൺലൈൻ സമരം ശ്രദ്ധനേടുന്നു .മുൻകാല റാങ്കുലിസ്റ്റുകളുടെ അപേക്ഷിച്ച് ഇപ്പോൾ നിലവിലുള്ള റാങ്കുകളിൽ വളരെയധികം നിയമനം കുറവ് നേരിടുന്നു എന്നാണ് റാങ്ക് ഹോൾഡേഴ്സ് അഭിപ്രായപ്പെടുന്നത്. രണ്ടു പ്രളയം , നിപ്പ വൈറസ് , പുനർവിന്യാസം എന്നിവ കാരണം റാങ്ക് ലിസ്റ്റുകൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് പി എസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആയ ഫെറ അഭിപ്രായപ്പെട്ടു. കൊറോണ പ്രതിസന്ധി വന്നതിനുശേഷം വകുപ്പുകളിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഒഴിവുകൾ വേഗം റിപ്പോർട്ട് ചെയ്യുകയും റാങ്ക് ലിസ്റ്റ് കാലാവധി ഒന്നരവർഷം വരെ കാലാവധി നീട്ടി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
എൽ ഡി സി , എൽ ജി എസ് , സിവിൽ പോലീസ് ഓഫീസർ , സിവിൽ എക്സൈസ് ഓഫീസർ എന്നീ തസ്തികകളിൽ നിയമനം മന്ദഗതിയിൽ ആണ് . സിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ റാങ്ക്ലിസ്റ്റ് കാലാവധി ജൂൺ മാസത്തിൽ അവസാനിക്കുന്നതും റാങ്ക്ലിസ്റ് ലിസ്റ്റിൽ ഉള്ള 90 ശതമാനം പേർക്കും നിയമനം ലഭിച്ചില്ല എന്നുള്ളതും വളരെ ഗൗരവമേറിയ വിഷയം ആണ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിനൽകണം എന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപെടുന്നു.എന്നിട്ടും പുതിയ വിജ്ഞാപനം വന്നത് റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് തിരിച്ചടിയായി. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടണം എന്നാണ് റാങ്ക്ഹോൾഡേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെടുന്നത്