അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 17.06.2023
ഉദ്യോഗാർത്ഥികൾക്ക് വേണ്ട അടിസ്ഥാന യോഗ്യത, പ്രായപരിധി, വേതനം, മുൻപരിചയം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് :ഡ്രൈവർ കം കണ്ടക്ടർ
ഒഴിവുകൾ : നിർണ്ണയിച്ചിട്ടില്ല.
യ Dോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)
- ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും
വേണം. - അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
- മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച്
(5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിൽ പ്രവർത്തി പരിചയം. - പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ.
അഭിലഷണീയ യോഗ്യതയും പ്രവർത്തി പരിചയവും
വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുളള അറിവും അഭികാമ്യം.
തിരഞ്ഞെടുപ്പ് പ്രക്രിയ
- അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ് :
- അപേക്ഷിക്കുന്നവർ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം.
- ഇന്റർവ്യൂ.
വേതന വ്യവസ്ഥ
D 8 മണിക്കൂർ ഡ്യുട്ടിക്ക് 715/- രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിക്കൂറിന് 130/- രൂപ അധിക സമയ അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്. ഇപ്രകാരം നിയോഗിക്കപെടുന്നവർ Motor Transport Workers Act 1961/ Rules 1962 അനുസരിച്ചുള്ള Duty Pattem അനുസരിച്ച് ഡ്യൂട്ടി ചെയ്യാൻ ബാദ്ധ്യസ്ഥർ ആയിരിയ്ക്കും.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 17/06/2023 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി https://kcmd.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിയ്ക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
വിജ്ഞാപനത്തിനായും കൂടുതൽ നിബന്ധനകൾ അറിയാനും വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യൂ