കുടുംബശ്രീയിൽ അവസരം : ശമ്പളം : 41,475 പ്രതിമാസം.

കൂടുംബ്രശീ സംസ്ഥാന മിഷനിൽ നിലവിൽ ഒഴിവുള്ള സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികയിലേയ്ക്ക്‌ ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ളഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും. വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു 

  • തസ്തിക ; സീനിയർ സോഫ്റ്റ്‌ വെയർ എൻജിനീയർ
  • ഒഴിവ്‌ ;1 (സംസ്ഥാന മിഷൻ)
  • നിയമന രീതി കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2024 വരെ ആയിരിക്കും കരാർ കാലാവധി. അതിനുശേഷം പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിക്കുന്നതാണ്‌)
  • വിദ്യാഭ്യാസ യോഗൃത അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.ടെക്‌ (കംപ്യൂട്ടർ സയൻസ്‌ / ഐ.റ്റി /ഇ.സി.ഇ) അല്ലെങ്കിൽ എം.സി.എ പോലുള്ള തതുല്യ യോഗ്യത
  • പ്രായപരിധി : 31/05/2023 ന്‌ 40 വയസ്സിൽ കൂടാൻ പാടില്ല

 പ്രവൃത്തിപരിചയം

  • ഡേറ്റാബെയ്സ്‌, ജാവ, .നെറ്റ്‌ /പിഎച്ച്പി എന്നിവയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
  •  കുടുംബശ്രീയിൽ പ്രവർത്തനപരിചയം ഉള്ളവർക്ക്‌ മുൻഗണന ഉണ്ടായിരിക്കുന്നതാണ്‌.

  • വേതനം -  41,475/- രൂപ പ്രതിമാസം.


അപേക്ഷ സമർപ്പിക്കേണ്ട രീതി

  • അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്‌. നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവല പ്പ്മെന്റ്‌ (സി.എം.ഡി) മുഖാന്തരമാണ്‌ നടപ്പിലാക്കുന്നത്‌
  • അപേക്ഷാർത്ഥികൾ 2000 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്‌.

നിയമനപ്രക്രിയ :

  • സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, (പവൃത്തിപരിചയവും വിശദമായി പരിശോധിച്ച്‌, സ്ക്രീനിംഗ്‌ നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡി.ക്കുണ്ടായിരിക്കും.

  • ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ്‌ നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച്‌ യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച്‌, അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും 

  • ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയും, ഇന്ററർവ്യുവുമോ അല്ലെങ്കിൽ ആ്റ്റിറ്റ്യുഡ്‌ ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണോ അനുയോജ്യമായത്‌ ആ രീതിയിൽ നിയമന പ്രക്രിയ നടത്തുന്നതിന്‌ സി.എം.ഡി.ക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.

  • അപേക്ഷകർ  പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോ ടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്‌. ഇതിൽ ഫീൽഡ്തല പ്രവൃത്തിപരിചയം ഉള്ളവിവരം വ്യക്തമായി  രേഖപ്പെടുത്തിയിരിക്കേണ്ടതാണ്‌.

  • അപേക്ഷകൾ https://kcmd.in/ എന്ന വെബ്സൈറ്റിലൂടെ Online  -ആയി സമർപ്പിക്കേണ്ടതാണ്‌.

  • അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 05/07/2023, വൈകുന്നേരം 5 മണി 
  • പരീക്ഷാ ഫീസ്‌ അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ്‌.

  • റാങ്ക്‌ ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്‌.

  • റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും.

  •  പ്രസ്തുത തസ്തികയിലേയ്ക്ക്‌ ആവശ്യപ്പെട്ട പ്രവൃത്തിപരിചയം നിയമനം ലഭിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്‌. ടി തസ്തികയിൽ നിയമനം ലഭിച്ചാൽ മുൻ പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധനവിനോ മറ്റ്‌ ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല.

ഔദ്യോഗിക വിജ്ഞാപനം 

അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !