ഗുരുവായൂർ ദേവസ്വത്തിൽ അസിസ്റ്റന്റ് എൻജിനീയർ, (ഇലക്ടിക്കൽ), ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2, വാച്ച്മാൻ, കൊമ്പ് പ്ലെയർ, ഇലത്താളം പ്ലെയർ എന്നി തസ്തികകയിൽ നേരിട്ടുള്ള നിയമനത്തിന് ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഒദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (ഇലക്ടിക്കൽ)
കാറ്റഗറി നമ്പരും വർഷവും : 09/2022
ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ രൂപ : 55200 - 115300
യോഗ്യതകൾ അംഗീകൃത സർവ്വകലാശാലയിൽ നിന്നു ലഭിച്ച ഇലക്ടിക്കൽ & ഇലക്നോണിക്സ് എഞ്ചിനീയറിംഗിലുളള ബി.ടെക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഒഴിവുകളുടെ എണ്ണം 3 (മൂന്ന്)
.മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്.മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതിഅറിയിക്കുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായ പരിധി: 25 - 36 ഉദ്യോഗാർത്ഥികൾ 01.01.1997 നും 02.01.1986 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പ്രട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ് തുകയും അടയ്ക്കേണ്ട രീതിയും: 750/- രൂപ
പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് 500 രൂപ
(കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർ പ്ലിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺ ലൈനായി തുക അടയ്യ്കേണ്ടതാണ്)
തസ്തികയുടെ പേര് : ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 11
കാറ്റഗറി നമ്പരും വർഷവും 10/2022
ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23000 - 50200 രൂപ
യോഗ്യതകൾ (1) ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
(2) ഏതെങ്കിലും പ്രശസ്തമായ ഹോസ്പിറ്റലിൽ ഹോസ്പിറ്റൽ അറ്റൻഡന്റായുള്ള 2 (രണ്ട്) വർഷത്തെ പ്രവൃത്തി പരിചയം.
ഒഴിവുകളുടെ എണ്ണം 3 (മൂന്ന്)മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്.മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതിഅറിയിക്കുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായ പരിധി18 - 36
ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.011986 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പ്രട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്:
തുകയും അടയ്ക്കേണ്ട രീതിയും : രൂപ 300/- (മുന്നൂറ് രൂപ മാത്രം)
പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് രൂപ 200/- (ഇരുന്നൂറ് രൂപ മാത്രം) (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർ പ്ലിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺ ലൈനായി തുക അടയ്യ്കേണ്ടതാണ്)
തസ്തികയുടെ പേര്: വാച്ച്മാൻ
കാറ്റഗറി നമ്പരും വർഷവും 1/2022
ദേവസ്വം ബോർഡിന്റെ പേര്: ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23000 - 50200 രൂപ
യോഗ്യതകൾ (1) ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. (സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.)
ഒഴിവുകളുടെ എണ്ണം : 13 (പതിമൂന്ന്)
മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്.മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതിഅറിയിക്കുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായ പരിധി: 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01 .1986 നും ഇടയിൽ
ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പ്ട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്: രൂപ 300/- (മുന്നൂറ് രൂപ മാത്രം)
തസ്തികയുടെ പേര് :കൊമ്പ് പ്ലെയർ
കാറ്റഗറി നമ്പരും വർഷവും 12/2022
ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ 26500-60700 രൂപ
യോഗ്യതകൾ 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്
2. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.
ഒഴിവുകളുടെ എണ്ണം: 2 (രണ്ട്)
മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്.മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്.മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതിഅറിയിക്കുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്
നിയമനരീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി 20 - 36 ഉദ്യോഗാർത്ഥികൾ 0101.2002 നും 02.01.1986 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പ്ട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
തുകയും അടയ്ക്കേണ്ട രീതിയും:
പരീക്ഷാഫീസ് രൂപ 300/-(മുന്നൂറ് രൂപ മാത്രം)
പട്ടികജാതി /പട്ടികവർഗ്ഗക്കാർക്ക് രൂപ 200/-(ഇരുന്നൂറ് രൂപ മാത്രം)
(കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്ലിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺ ലൈനായി തുക അടയ്യ്കേണ്ടതാണ്)
തസ്തികയുടെ പേര് : ഇലത്താളം പ്ലെയർ (ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ2 തസ്തികയുടെ പേര് നിന്നു മാത്രം)
കാറ്റഗറി നമ്പരും വർഷവും : 13/2022
ദേവസ്വം ബോർഡിന്റെ പേര് :ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26500-60700 രൂപ
യോഗ്യതകൾ 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്
2. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം
ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച അഞ്ചുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.
ഒഴിവുകളുടെ എണ്ണം: 1 (ഒന്ന്)
മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്.മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതിഅറിയിക്കുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് ഈ തസ്തികയുടെ 18.12.2020-ഠാം തീയതിയിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ (കാറ്റഗറി നമ്പർ - 24/2020) കാലയളവിൽ ഈഴവ വിഭാഗക്കാർക്കു വേണ്ടി നീക്കി വച്ചിട്ടുള്ള ഒഴിവൃകളിലേയ്ക്കും ടിസമുദായത്തിന്റെ അഭാവത്തിൽ നികത്തപ്പെടാതെ വരുന്ന ഒഴിവുകളിലേയ്ക്കും നിയമനശിപാർശയും നിയമനവും നടത്തുന്നതുവരെയോ അല്ലെങ്കിൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന എൻ.സി.എ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ 3 വർഷം തികയുന്നത് വരെയോ ഏതാണോ ആദ്യം ആ തീയതി വരെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.
നിയമനരീതി: നേരിട്ടുള്ള നിയമനം (ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം)
കുറിപ്പ് :- ടി വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.അങ്ങനെയുളളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ട് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. ഒരിക്കൽ അടച്ച ഫീസ് മടക്കി നൽകുന്നതല്ല.
പ്രായ പരിധി: 20 - 39 ഉദ്യോഗാർത്ഥികൾ 01.01.2002 നും 02.01.1983 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)
പരീക്ഷാഫീസ് : രൂപ 300/-(മുന്നൂറ് രൂപ മാത്രം)
(കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്ലിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്യ്കേണ്ടതാണ്)
അപേക്ഷ അയക്കേണ്ട വിധം :
ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓദ്യോഗികവെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “Apply Online" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 30.07.2022 അർദ്ധരാത്രി 12 മണി വരെ