എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടത്തും. എസ്എസ്എൽസി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർ വാക്സിൻ എടുക്കണം എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു . ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകൾ ഇക്കാര്യം കൂട്ടായി ആലോചിക്കും. പി എസ് സി അഡ്വൈസ് കാത്തിരിക്കുന്നവർക്ക് ഓൺലൈൻ ആയി നൽകുന്ന കാര്യം പി എസ് സി യുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.